കേരളം

kerala

ETV Bharat / state

മാതാപിതാക്കളോട് പിണങ്ങി പെട്രോളൊഴിച്ച് തീക്കൊളുത്തി ; 12കാരന് ദാരുണാന്ത്യം - കുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്‌തു

80 ശതമാനം പൊള്ളലോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

boy suicide by pouring petrol in kottayam  child suicide  കുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്‌തു  കോട്ടയം ആത്മഹത്യ
മാതാപിതാക്കളോട് പിണങ്ങി പെട്രോളൊഴിച്ച് തീകൊളുത്തി; 12കാരന് ദാരുണാന്ത്യം

By

Published : Apr 16, 2022, 6:00 PM IST

കോട്ടയം : മാതാപിതാക്കളോട് പിണങ്ങി പെട്രോൾ ഒഴിച്ച് തീക്കൊളുത്തി ബാലൻ ആത്മഹത്യ ചെയ്‌തു. പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ ശരത്തിന്‍റെ മകൻ മാധവ് എസ് നായർ(12) ആണ് മരിച്ചത്. മാതാപിതാക്കളോട് പിണങ്ങി, വീട്ടിലിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

ശനിയാഴ്‌ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഉടൻതന്നെ സമീപവാസികൾ എത്തി തീ അണച്ചെങ്കിലും 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മാധവ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

ABOUT THE AUTHOR

...view details