കോട്ടയം: 'ആയിരം ശിവരാത്രികൾ' എന്ന നോവലിലൂടെയാണ് പ്രവാസി എഴുത്തുകാരിയായ ഓമന ഗംഗാധരനെ മലയാളി ആദ്യമായി അറിയുന്നത്. 'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ' എന്ന പേരില്‍ നോവല്‍ പിന്നീട് സിനിമയുമായി. പ്രളയ പശ്ചാത്തലത്തില്‍ എഴുതിയ പുതിയ നോവലുമായാണ് ഓമന ഗംഗാധരന്‍ വീണ്ടും എഴുത്തിന്‍റെ ലോകത്തിലേക്ക് കടന്നുവരുന്നത്.
പ്രളയപശ്ചാത്തലത്തിലെഴുതിയ നോവലുമായി പ്രവാസി മലയാളി - ഓമന ഗംഗാധരന്‍
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസാധകരായ നോവലിന്‍റെ പ്രകാശനം സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ നിർവഹിച്ചു
പ്രളയം പശ്ചാത്തലത്തില്‍ നോവലുമായി പ്രവാസി മലയാളി
മഹാപ്രളയം പശ്ചാത്തലമാക്കി പ്രവാസിയുടെ പ്രളയാനുഭവങ്ങൾ വായനക്കാർക്ക് മുന്നിൽ എത്തിക്കുകയാണ് 'ഇതുമാത്രം' എന്ന നോവലിലൂടെ. വിദേശപശ്ചാത്തലത്തിൽ മുമ്പേ എഴുതിത്തുടങ്ങിയ നോവലിൽ പ്രളയം ഒരു കഥാതന്തുവായി എത്തുകയായിരുന്നുവെന്ന് ഓമന ഗംഗാധരൻ പറയുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസാധകരായ നോവലിന്‍റെ പ്രകാശനം സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ നിർവഹിച്ചു. പ്രളയത്തെ പ്രതിരോധിക്കാന്‍ വിദേശ മാതൃകകള്‍ വേണമെന്ന് വാസവന്‍ പറഞ്ഞു.