കേരളം

kerala

ETV Bharat / state

എകെജി സെന്‍റര്‍ ആക്രമണം രാഹുല്‍ ഗാന്ധിയെ തൃപ്തിപ്പെടുത്താന്‍: വി.എൻ വാസവൻ - എകെജി സെന്‍ററിന് നേരെ നടന്ന ആക്രമണം

തിരുനക്കര പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ച പ്രതിഷേധ മാർച്ച് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

bomb attack on AKG center  AKG center attack was planned VN Vasavan  എകെജി സെന്‍ററിന് നേരെ നടന്ന ആക്രമണം  കോട്ടയത്ത് സിപിഎം പ്രതിഷേധം
എ.കെ.ജി സെന്‍ററിന് നേരെ നടന്ന ആക്രമണം ആസൂത്രിതം: വി.എൻ വാസവൻ

By

Published : Jul 1, 2022, 8:01 PM IST

കോട്ടയം: എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച് കോട്ടയത്ത് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. തിരുനക്കര പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ച പ്രതിഷേധ മാർച്ച് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിയോടെയാണ് മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസ് പരിസരത്തു നിന്നും മാർച്ച് ആരംഭിച്ചത്. നഗരം ചുറ്റി നടത്തിയ മാർച്ച് തിരുനക്കര പഴയ ബസ്റ്റാൻഡിൽ സമാപിച്ചു.

കോട്ടയത്ത് സിപിഎം നടത്തിയ പ്രതിഷേധത്തില്‍ മന്ത്രി വി എൻ വാസവന്‍ സംസാരിക്കുന്നു

മന്ത്രി വാസവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. എകെജി സെന്‍ററിന് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് മന്ത്രി പറഞ്ഞു. ബോധപൂർവം കലാപം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇന്ന് കേരളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് കോൺഗ്രസിന്‍റെ ശ്രമം എന്നും വാസവൻ കുറ്റപ്പെടുത്തി. സിപിഎം ജില്ല സെക്രട്ടറി എ.വി റെസ്സൽ, അഡ്വ. കെ അനിൽകുമാർ , പി.ജെ വർഗീസ്, സി.എൻ സത്യനേശൻ, സുനിൽ തോമസ് തുടങ്ങിയവരും സംസാരിച്ചു.

Also Read: 'എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ പ്രസ്ഥാനത്തിനറിയാം': പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ്

ABOUT THE AUTHOR

...view details