കേരളം

kerala

ETV Bharat / state

കൂട്ടിക്കലില്‍ കാലുകള്‍ ഒഴികെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തി ; 12 വയസ്സുകാരന്‍റേതെന്ന് പ്രാഥമിക നിഗമനം - പ്ലാപ്പള്ളി താളുങ്കൽ

ശരീരഭാഗങ്ങള്‍ ആരുടേതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡി.എൻ.എ പരിശോധന നടത്തിയേക്കും

Body parts  koottikkkal kottayam  kottayam news  kerala news  കൂട്ടിക്കല്‍  ശരീരഭാഗങ്ങള്‍  പ്ലാപ്പള്ളി താളുങ്കൽ  കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി
കൂട്ടിക്കലില്‍ കാലുകള്‍ ഒഴികെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തി; 12 വയസ്സുകാരന്‍റേതെന്ന് പ്രാഥമിക നിഗമനം

By

Published : Oct 18, 2021, 9:13 PM IST

കോട്ടയം :കൂട്ടിക്കൽ പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടൽ പ്രദേശത്തുനിന്ന് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. പ്ലാപ്പള്ളി താളുങ്കൽ എന്ന സ്ഥലത്ത് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാലുകൾ ഒഴികെയുള്ള ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഇവ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ ഈ പ്രദേശത്തുനിന്നും 12 വയസ്സുകാരന്‍ അലന്‍റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ബാക്കിയുള്ള ശരീര ഭാഗങ്ങളാണ് ഇന്ന് കിട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ശരീര ഭാഗങ്ങള്‍ ജീർണിച്ച അവസ്ഥയിലായതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡി.എൻ.എ പരിശോധന നടത്തിയേക്കുമെന്നാണ് സൂചന.

അലൻ ഒഴുക്കിൽപ്പെട്ട കൂട്ടിക്കലില്‍ നിന്നും രണ്ട് കിലോമീറ്റർ അകലെനിന്നാണ് ഇവ കണ്ടെത്തിയത്. ഉരുൾപൊട്ടലില്‍ പ്ലാപ്പള്ളി മേഖലയിൽ നാല് പേരാണ് മരിച്ചത്. സോണിയ (46 ), അലൻ(12), പന്തലാട്ടിൽ സരസമ്മ മോഹനൻ (58 ), റോഷ്‌നി (50 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവരിൽ അലന്‍റെ മൃതദേഹവുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്.

ALSO READ:ഡാമുകള്‍ തുറക്കല്‍ : അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

ഈ മേഖലയിൽ കല്ലും മറ്റും വീണ് മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ശരീര ഭാഗങ്ങള്‍ മണ്ണിനടിയിൽ നിന്നും ശേഖരിച്ചാണ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി എത്തിച്ചത്. ഇതിനിടയില്‍ 12 വയസുകാരന്‍റെ മൃതദേഹത്തിന് ഒപ്പമുള്ള കാല്‍ മുതിർന്ന വ്യക്തിയുടേതാണെന്നാണ് ഡോക്ടർമാരുടെ സംഘം കണ്ടെത്തിയത്.

പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ മരിച്ച അലന്‍റെ മൃതദേഹത്തിന് ഒപ്പമുള്ള കാലുകൾ മുതിർന്ന പുരുഷന്‍റേതാണെന്ന സംശയം ഡോക്ടർമാർ ഉയർത്തിയതോടെയാണ് വീണ്ടും തിരച്ചിൽ തുടങ്ങിയത്. ഒരാൾകൂടി ഈ ഭാഗത്ത് മണ്ണിനടിയിൽപ്പെട്ടതായി സംശയം ബലപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details