കോട്ടയം:മണിമലയാറ്റിൽ ചാടിയ സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. മൂങ്ങാനിയിലെ തടയണയക്ക് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. കങ്ങഴ സ്വദേശി പ്രകാശ് തിങ്കളാഴ്ച്ച രാവിലെയാണ് മണിമലയാറ്റിൽ ചാടിയത്. ഈരാറ്റുപേട്ട നന്മകൂട്ടമാണ് മൃതദേഹം കണ്ടെടുത്തത്.
READ MORE:വില്ലേജ് ഓഫിസർ മണിമലയാറ്റില്‍ ചാടി ; തിരച്ചില്‍
ആത്മഹത്യക്ക് കാരണം എന്തെന്ന് സൂചനകളില്ല. രണ്ടു ദിവസങ്ങളായി ഫയർഫോഴ്സും ദുരന്തനിവാരണ സേനയും ചേർന്ന് ആറ്റിൽ പരിശോധന നടത്തി വരുകയായിരുന്നു. തടയണകൾക്ക് സമീപത്ത് ഇന്നലെ രാത്രിമുതൽ കാവൽ ഏർപ്പെടുത്തിയിരുന്നു.
ചങ്ങനാശേരി താലൂക്ക് ഓഫിസിൽ സ്‌പെഷ്യൽ വില്ലേജ് ഓഫിസറായിരുന്നു. അടുത്തിടെയാണ് വില്ലേജ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ചങ്ങനാശേരിയിലെ ഓഫിസിലേയ്ക്കു പോകുന്നതിനായാണ് ഇദ്ദേഹം വീട്ടിൽ നിന്നും ഇറങ്ങിയത്.