കേരളം

kerala

ETV Bharat / state

നാലുപങ്കിലെ ബോട്ട് ടെര്‍മിനല്‍ നാശത്തിന്‍റെ വക്കില്‍; നിര്‍മാണത്തില്‍ അശാസ്‌ത്രീയതയെന്ന് ആരോപണം - വേമ്പനാട് കായല്‍

ടൂറിസം മേഖലയ്ക്ക് മുതല്‍ കൂട്ടാകുമെന്ന പ്രതീക്ഷയില്‍ നിര്‍മിച്ച നാലുപങ്കിലെ ബോട്ട് ടെര്‍മിനല്‍ നാശത്തിന്‍റെ വക്കില്‍

കായൽ ടൂറിസത്തിന് കുതിപ്പേകാൻ ആരംഭിച്ച പദ്ധതി നശിക്കുന്നു  നാലുപങ്കിലെ ബോട്ട് ടെര്‍മിനല്‍  boat terminal in kumarakam in kottayam  kottayam news updates  latest news in kottayam  ടൂറിസം മേഖല  നാലുപങ്കിലെ ബോട്ട് ടെര്‍മിനല്‍  വേമ്പനാട് കായല്‍
നാലുപങ്കിലെ ബോട്ട് ടെര്‍മിനല്‍ നാശത്തിന്‍റെ വക്കില്‍; നിര്‍മാണത്തില്‍ അശാസ്‌ത്രീയതയെന്ന് ആരോപണം

By

Published : Nov 3, 2022, 1:47 PM IST

കോട്ടയം:കോടികള്‍ ചിലവിട്ട് നിര്‍മിച്ച കുമരകം ഹൗസ് ബോട്ട് ടെര്‍മിനല്‍ നോക്കുകുത്തിയായി. ശക്തമായി കാറ്റടിക്കുന്ന സ്ഥലത്ത് നിര്‍മിച്ച ടെര്‍മിനലിലേയ്ക്ക് ബോട്ട് അടുപ്പിക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്. കുമരകത്ത് വേമ്പനാട്ട് കായല്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി നാലുപങ്കില്‍ നിര്‍മിച്ച ബോട്ട് ടെര്‍മിനലാണ് നശിച്ച് കൊണ്ടിരിക്കുന്നത്.

നാലുപങ്കിലെ ബോട്ട് ടെര്‍മിനല്‍ നാശത്തിന്‍റെ വക്കില്‍; നിര്‍മാണത്തില്‍ അശാസ്‌ത്രീയതയെന്ന് ആരോപണം

ടെര്‍മിനലിന്‍റെ അശാസ്‌ത്രീയ നിര്‍മാണത്തിലൂടെ പാഴായത് മൂന്നര കോടി രൂപയാണ്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്‌ചര്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ മുഖാന്തരം ടൂറിസം വകുപ്പാണ് ടെര്‍മിനല്‍ നിര്‍മിച്ചത്. 40 ഹൗസ് ബോട്ടുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന തരത്തിലാണ് ഇതിന്‍റെ നിര്‍മാണം.

സ്ഥലത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കായല്‍ കാണുന്നതിന് വാച്ച് ടവറും നിര്‍മിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ എത്തിച്ച് ഹൗസ് ബോട്ടില്‍ കായല്‍ യാത്രയ്‌ക്ക് കൊണ്ടുപോകുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ടെര്‍മിനലിന്‍റെ ഓഫിസ് കെട്ടിടവും വാക്‌വേയും അടക്കം ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ്.

സോളാര്‍ ലൈറ്റ്, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം നശിച്ചു. ടെര്‍മിനലിലേയ്ക്ക് ഹൗസ് ബോട്ടുകള്‍ കടന്ന് വരുന്ന കായലില്‍ കായല്‍ പോള നിറഞ്ഞു. അതുകൊണ്ട് ബോട്ടുകള്‍ ടെര്‍മിനലിലേയ്ക്ക് അടുപ്പിക്കാനാകില്ല. നടത്തിപ്പ് സംബന്ധിച്ച് ടൂറിസം വകുപ്പും പഞ്ചായത്തും തമ്മിലുള്ള തര്‍ക്കവും ടെര്‍മിനലിന്‍റെ നാശത്തിന് കാരണമാണ്.

അതേസമയം ബോട്ട് ടെര്‍മിനലിന്‍റെ നിര്‍മാണം അശാസ്ത്രീയമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കായൽ ഗതാഗതവുമായി ബന്ധപ്പെട്ട് പരിചയമുള്ള ഹൗസ് ബോട്ടുകാരുടെ അഭിപ്രായം ആരായാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്നും വിമര്‍ശനമുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കാനാണെന്ന് പറഞ്ഞ് കോടികള്‍ മുടക്കി നിര്‍മിച്ച പദ്ധതിയുടെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തന ക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ABOUT THE AUTHOR

...view details