കോട്ടയം: ഏറെ മനോഹരമായ യാത്രയാണ് വേമ്പനാട്ട് കായലിലൂടെയുള്ള കോട്ടയം - ആലപ്പുഴ ബോട്ട് യാത്ര. ഒരു കാലത്തെ പ്രധാന യാത്ര മാർഗവും ഇതായിരുന്നു. എന്നാൽ കാഞ്ഞിരംപാലത്തിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കോട്ടയത്ത് നിന്നുള്ള സർവീസ് നിർത്തിവച്ചു. അഞ്ച് വർഷങ്ങൾക്ക് ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പ് പുനരാരംഭിച്ചെങ്കിലും പിന്നീട് സര്‍വീസ് നിലച്ചു. ഇതിന് ശേഷം കഴിഞ്ഞ ദിവസമാണ് കോടിമത ബോട്ട് ജെട്ടിയിൽ നിന്നും സർവീസ് വീണ്ടും ആരംഭിച്ചത്. റോഡ് മാർഗം 50 രൂപയോളം ടിക്കറ്റ് ചാർജ് നിലനിൽക്കെ 18 രൂപ നിരക്കിലുള്ള രണ്ട് മണിക്കൂർ കായൽ യാത്രയാണ് ജലഗതാഗത വകുപ്പ് ഒരുക്കിയിരിക്കുന്നത്. കോട്ടയത്ത് നിന്ന് വീണ്ടും ജലഗതാഗതം പുനരാരംഭിച്ചതിന്‍റെ സന്തോഷം യാത്രക്കാരും പങ്കുവച്ചു.
കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിച്ചു - ബോട്ട് സർവീസ് പുനരാരംഭിച്ചു
18 രൂപ നിരക്കിൽ രണ്ട് മണിക്കൂർ കായൽ യാത്രായൊരുക്കി ജലഗതാഗത വകുപ്പ്
ബോട്ട്
നിലവിൽ പഴക്കം ചെന്ന രണ്ട് ബോട്ടുകളാണ് സർവീസ് നടത്തുന്നത്. കോട്ടയത്ത് നിന്ന് ഒരു ബോട്ടിന് മൂന്ന് സർവീസുകളാണ് ഉള്ളത്. മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നതെന്നും എസി ബോട്ടുകളുടെ സർവീസ് തുടങ്ങുമെന്നും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ബോട്ട് സർവീസ് പുനരാരംഭിച്ചത് ടൂറിസം മേഖലക്കും ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
Last Updated : Oct 13, 2019, 5:39 PM IST