കോട്ടയം: ഡിവൈഎഫ്ഐ നേതാക്കന്മാരുടെ ഭാര്യമാർക്ക് മാത്രം ജോലി നൽകുന്ന ഏജൻസിയായി പിഎസ്‌സിയെ സർക്കാർ മാറ്റിയെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു. 'പിഎസ്‌സിയെ സർക്കാർ പെണ്ണുംമ്പിള്ള സർവ്വിസ് ആക്കി മാറ്റിയെന്നും' ജോർജ് കുര്യൻ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ തൊഴിൽ രഹിതരായ ചെറുപ്പക്കാർ പിണറായി സർക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ തൊഴിൽ രഹിതരായ ചെറുപ്പക്കാർ പിണറായി സർക്കാരിനെ താഴെയിറക്കും: ജോർജ് കുര്യൻ - എൽഡിഎഫ് സർക്കാർ
ഡിവൈഎഫ്ഐ നേതാക്കന്മാരുടെ ഭാര്യമാർക്ക് മാത്രം ജോലി നൽകുന്ന ഏജൻസിയായി പിഎസ്‌സിയെ സർക്കാർ മാറ്റിയെന്ന് ജോർജ് കുര്യൻ പറഞ്ഞു.
![തെരഞ്ഞെടുപ്പിൽ തൊഴിൽ രഹിതരായ ചെറുപ്പക്കാർ പിണറായി സർക്കാരിനെ താഴെയിറക്കും: ജോർജ് കുര്യൻ PSC യെ സർക്കാർപെണ്ണുമ്പിള്ള സർവ്വിസ് ആക്കി മാറ്റി : ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ bjp kottayam collectorate march pj kurian ldf ldf-bjp എൽഡിഎഫ് സർക്കാർ ഡിവൈഎഫ്ഐ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10557108-thumbnail-3x2-bjp.jpg)
തെരഞ്ഞെടുപ്പിൽ തൊഴിൽ രഹിതരായ ചെറുപ്പക്കാർ പിണറായി സർക്കാരിനെ താഴെയിറക്കുമെന്നും ജോർജ് കുര്യൻ
തെരഞ്ഞെടുപ്പിൽ തൊഴിൽ രഹിതരായ ചെറുപ്പക്കാർ പിണറായി സർക്കാരിനെ താഴെയിറക്കുമെന്നും ജോർജ് കുര്യൻ
എൽഡിഎഫ് സർക്കാർ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. സമരത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കലക്‌ട്രേറ്റ് മാർച്ചും ധർണയും നടത്തി. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച മാർച്ചിന് നേതാക്കളയ ബി.ജയസൂര്യൻ, രാധാകൃഷ്ണ മേനോൻ, ബിജു വൈക്കം, ടി.എൻ ഹരികുമാർ, നോബിൾ മാത്യു, അഖിൽ രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.