ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ വിചാരണ നടപടികൾ മാറ്റിവെച്ചു - Bishop Franko Mulackkal
ഫ്രാങ്കോ മുളക്കൽ കോടതിയിൽ നേരിട്ട് ഹാജരാകാതായതോടെയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത്.
![ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ വിചാരണ നടപടികൾ മാറ്റിവെച്ചു ബിഷപ്പ് ഫ്രാങ്കോ മുളക്കൽ Bishop Franko Mulackkal hearing extended Bishop Franko Mulackkal ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ വിചാരണ നടപടികൾ മാറ്റിവെച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5613612-thumbnail-3x2-bishop.jpg)
കോട്ടയം: കന്യാസ്ത്രീക്കെതിരായ പീഢനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായി വിചാരണ നടപടികൾ കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 25 തീയതിയിലേക്ക് മാറ്റി. ഫ്രാങ്കോ മുളക്കൽ കോടതിയിൽ നേരിട്ട് ഹാജരാകാതായതോടെയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത്. ഹാജരാകാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്രാങ്കോ മുളക്കൽ അപേക്ഷ നൽകിയിട്ടുള്ളതായി അഭിഭാഷകൻ പറഞ്ഞു. എന്നാൽ കേസ് പരിഗണിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജി കോടതി അംഗീകരിച്ചില്ല.
2019 ഏപ്രിലിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച കേസിൽ സെപ്റ്റംബർ 21നാണ് ബിഷപ്പ് അറസ്റ്റിലാവുന്നത്. ബലാത്സംഗം, ലൈംഗിക പീഡനം അധികാര ദുർവിനയോഗം എന്നിങ്ങനെ അഞ്ചിലധികം വകുപ്പുകൾ ചുമത്തിയാണ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.