ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കുറ്റപത്രം നാളെ സമര്‍പ്പിക്കും. ജലന്ധറില്‍ വച്ച് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് കുറ്റപത്രം. പത്ത് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കര്‍ദ്ദിനാള്‍ ഉള്‍പ്പെടെ 83 സാക്ഷികളാണ് പട്ടികയില്‍ ഉള്ളത്. ഇതില്‍ 11 വൈദികരും, മൂന്ന് ബിഷപ്പുമാരും, 25 കന്യാസ്ത്രീമാരും, രഹസ്യ മൊഴിയെടുത്ത മജിസ്ട്രേറ്റുമാരും ഉള്‍പ്പെടും. പാലാ മജിസ്ട്രേറ്റ് കോടതിയില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കുക.
കന്യാസ്ത്രീ പീഡനം; ഫ്രാങ്കോ മുളക്കലിനെതിരായ കുറ്റപത്രം നാളെ സമര്‍പ്പിക്കും - ജലന്ധര്‍
ബിഷപ്പിന് പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രം നാളെ പാല കോടതിയില്‍ സമര്‍പ്പിക്കും
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍
പീഡന ശ്രമത്തെ കൂടാതെ ബലാത്സംഗം ഉൾപ്പടെ അഞ്ച് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. ബിഷപ്പ് ഫ്രാങ്കോയുടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിര വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് തങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നു കന്യാസ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. 2018 ജൂണില്‍ ആയിരുന്നു കേസിന് ആധാരമായ പരാതി പൊലീസിന് നല്‍കുന്നത്.
Last Updated : Apr 8, 2019, 10:56 PM IST