കേരളം

kerala

കോട്ടയത്തെ പക്ഷിപ്പനി : എണ്ണായിരത്തോളം പക്ഷികളെ കൊന്നൊടുക്കും

By

Published : Dec 14, 2022, 12:00 PM IST

കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലാണ് പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ മൃഗസംരക്ഷണ വകുപ്പിന്‍റെ മേൽനോട്ടത്തിൽ ദയാവധം ചെയ്‌ത് സംസ്‌കരിക്കാനും പരിസരത്ത് അണുനശീകരണം നടത്താനും ജില്ല കലക്‌ടര്‍ പി കെ ജയശ്രീ നിര്‍ദേശം നല്‍കി

Bird Flu in Kottayam  Bird Flu reported in Kottayam district  H5 N1  Bird Flu  കോട്ടയത്ത് പക്ഷി പനി  എച്ച് 5 എൻ 1  കലക്‌ടര്‍ പി കെ ജയശ്രീ  പക്ഷി പനി  ആർപ്പൂക്കര  തലയാഴം
കോട്ടയത്ത് പക്ഷി പനി

കോട്ടയം : ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം കണ്ടെത്തിയ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ മൃഗസംരക്ഷണ വകുപ്പിന്‍റെ മേൽനോട്ടത്തിൽ ദയാവധം ചെയ്‌ത് സംസ്‌കരിക്കാനും പരിസരത്ത് അണുനശീകരണം നടത്താനും കലക്‌ടറുടെ നിര്‍ദേശം.

കലക്‌ടറേറ്റില്‍ കൂടിയ അടിയന്തര യോഗത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾക്കും മൃഗസംരക്ഷണ വകുപ്പിനും കലക്‌ടര്‍ പി.കെ ജയശ്രീ നിര്‍ദേശം നല്‍കിയത്. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്‍റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ്, കാട തുടങ്ങിയ വളർത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്‌ടം (വളം) എന്നിവയുടെ വിൽപനയും കടത്തലും ഇന്നുമുതൽ മൂന്നുദിവസത്തേക്ക് നിരോധിച്ചുകൊണ്ടും ഉത്തരവായി. രോഗം കണ്ടെത്തിയ പ്രദേശത്തിന് പത്തുകിലോമീറ്റർ ചുറ്റളവിലുള്ള 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോഴി, താറാവ് മറ്റ് വളർത്തുപക്ഷികൾ എന്നിവ അസാധാരണമായി ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഏറ്റവും അടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കണമെന്നും കലക്‌ടര്‍ അറിയിച്ചു.

കോട്ടയം, വൈക്കം, ഏറ്റുമാനൂർ നഗരസഭകൾ, വെച്ചൂർ, കുറുപ്പന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, ടി വി പുരം, കടുത്തുരുത്തി, ഉദയനാപുരം, കുമരകം, ആർപ്പൂക്കര, അയ്‌മനം, നീണ്ടൂർ, അതിരമ്പുഴ, തിരുവാർപ്പ് എന്നീ പഞ്ചായത്തുകളുമാണ് നിരീക്ഷണ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച് 5 എൻ 1 ഇനമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ദേശാടനപ്പക്ഷികൾ, കടൽപ്പക്ഷികൾ എന്നിവയിലൂടെയാണ് ഇത് വ്യാപിക്കുന്നത്.

ആർപ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്‌ലര്‍ കോഴി ഫാമിലും പക്ഷികൾ ചത്തൊടുങ്ങിയതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

രോഗബാധയേറ്റാല്‍ മൂന്നുമുതൽ അഞ്ച് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കുകയും കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്യും. സാധാരണ ഈ വൈറസുകൾ മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.

ABOUT THE AUTHOR

...view details