കോട്ടയം:Bird Flu: കോട്ടയം ജില്ലയിലെ പക്ഷിപ്പനി ബാധിത മേഖലയിലെ പക്ഷികളെ കൊന്നൊടുക്കല്‍ ആരംഭിച്ചു. പക്ഷി പനി ബാധിതമായി കണ്ടെത്തിയ കല്ലറ, അയ്‌മനം, വെച്ചൂർ എന്നിവിടങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെയാണ് നശിപ്പിക്കുന്നത്. 12000 പക്ഷികളെയാണ് വെച്ചൂരിൽ കൊന്നൊടുക്കുന്നത്.
രണ്ട് താറാവും കൂട്ടത്തെയാണ് ഇവിടെ നശിപ്പിക്കാനുള്ളത്. മൃഗസംരക്ഷണ വകുപ്പിന്‍റെ 10 ദ്രുത കർമ സേന സംഘങ്ങളെ ഇതിനായി നിയോഗിച്ചു.
ഒരു വെറ്റിനറി ഡോക്‌ടർ, ഒരു ലൈവ് സ്‌റ്റോക്ക് ഇൻസ്പെക്‌ടർ, മൂന്നു സഹായികൾ എന്നിവർ ഉൾപ്പെട്ടതാണ് ഒരു സംഘം.
അയ്‌മനം പഞ്ചായത്തിൽ 3000 പക്ഷികളെയും കല്ലറയിൽ 600 പക്ഷികളെയും നശിപ്പിക്കും. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കാൻ
വീടുകളിൽ വളർത്തുന്ന പക്ഷികളെയും നശിപ്പിക്കും. 3 ദിവസം കൊണ്ട് പരിപാടി പൂർത്തിയാക്കുമെന്ന് മ്യഗസംരക്ഷണ ഓഫീസർ ഒ.ടി തങ്കച്ചൻ പറഞ്ഞു.