കോട്ടയം: മധ്യകേരളത്തിലെ നാല് ജില്ലകളിൽ നിന്നുള്ള ബി.ജെ.പി - ബി.ഡി.ജെ.എസ് നേതാക്കളുടെ ഉഭയകക്ഷി യോഗം കോട്ടയത്ത് ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിഭജനത്തിൻ്റെ കാര്യത്തിലും, തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട മറ്റ് കാര്യങ്ങളും യോഗം ചർച്ച ചെയ്യും. കുട്ടനാട് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രത്യേക വിഷയമായി പരിഗണിച്ച് യോഗം ചർച്ച ചെയ്യും. ഉപതെരഞ്ഞെടുപ്പിൽ ആര് സ്ഥാനാർഥിയാകണമെന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ബി.ജെ.പി - ബി.ഡി.ജെ.എസ് നേതാക്കളുടെ ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചു - bilateral-meeting-of-bjp-bdjs-leaders
കുട്ടനാട് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രത്യേക വിഷയമായി പരിഗണിച്ച് യോഗം ചർച്ച ചെയ്യും.
ബി.ജെ.പി - ബി.ഡി.ജെ.എസ് നേതാക്കളുടെ ഉഭയകക്ഷി യോഗം ആരംഭിച്ചു
അതേ സമയം, തെരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തിൽ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകാൻ ഇടയില്ല. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭാരവാഹികളാണ് ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കുന്നത്. ജില്ലകൾക്ക് വ്യത്യസ്ത സമയം ക്രമീകരിച്ചാണ് ചർച്ചകൾ നടത്തുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം.