കോട്ടയം: കോട്ടയം-ഏറ്റുമാനൂര്‍ റോഡില്‍ തെള്ളകം മാതാ ആശുപത്രിക്ക് സമീപം വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ഏറ്റുമാനൂർ ഭാഗത്ത് നിന്നെത്തിയ ബൈക്ക് മറ്റൊരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലെ കുഴിയിൽ വീണ് എതിർ ദിശയിൽ നിന്നുവന്ന മിനി വാനിനടിയിലേക്ക് മറിയുകയായിരുന്നു. വാനിനടിയിൽപെട്ട യുവാവിൻ്റെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കോട്ടയം-ഏറ്റുമാനൂര്‍ റോഡില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവിന് ഗുരുതര പരിക്ക് - bike accident kottayam
മാതാ ആശുപത്രിയുടെ മുന്നിലെ വെള്ളക്കെട്ടും ഇത് മൂലം റോഡിലുണ്ടായ കുഴികളുമാണ് അപകട കാരണം.
കോട്ടയം-ഏറ്റുമാനൂര്‍ റോഡില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവിന് ഗുരുതര പരിക്ക്
മാതാ ആശുപത്രിയുടെ മുന്നിലെ വെള്ളക്കെട്ടും ഇത് മൂലം റോഡിലുണ്ടായ കുഴികളുമാണ് അപകട കാരണം. റോഡ് നിർമാണ സമയത്ത് ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന ഓട മൂടിയതാണ് പ്രദേശത്ത് വെള്ളക്കെട്ടുണ്ടാകാന്‍ കാരണം. വെള്ളക്കെട്ട് രൂപപ്പെട്ട ശേഷം പ്രദേശത്തുണ്ടാകുന്ന രണ്ടാമത്തെ അപകടമണിത്. അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Last Updated : Aug 11, 2020, 2:53 PM IST