കോട്ടയത്ത് ബൈക്കപകടം; യുവാവ് മരിച്ചു - bike accident in Kottayam
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. കുന്നോന്നി സ്വദേശി പതിയിൽ സിന്‍റോയാണ് മരിച്ചത്

കോട്ടയത്ത് ബൈക്കപകടം; യുവാവ് മരിച്ചു
കോട്ടയം: പൂഞ്ഞാറിൽ നടന്ന ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കുന്നോന്നി സ്വദേശി പതിയിൽ സിന്‍റോയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. സിന്‍റോയുടെ ബൈക്ക് സെൻട്രൽ ജംഗ്ഷനിലെ റോഡിന് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട പൊലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.