കോട്ടയം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം വണങ്ങി ആത്മീയ ഉണര്‍വും അനുഗ്രഹവും നേടാൻ ആയിരങ്ങളെത്തി. രാവിലെ തീര്‍ഥാടന കേന്ദ്രത്തില്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിച്ചു. തുടര്‍ന്ന് ഏഴരയോടെ ഇടവക ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് മാര്‍ ജേക്കബ് മുരിക്കന്‍ കാര്‍മികത്വം വഹിച്ചു. രാവിലെ 10ന് നടന്ന തിരുനാള്‍ റാസക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികനായിരുന്നു.
ആത്മീയനിര്‍വൃതിയില്‍ ഭരണങ്ങാനം; അനുഗ്രഹം തേടി ആയിരങ്ങൾ - കോട്ടയം
ഉച്ചയ്ക്ക് 12 മണിയോടെ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടന്നു.
കോട്ടയം
ഉച്ചയ്ക്ക് 12 മണിയോടെ ആഘോഷമായ തിരുനാള്‍ പ്രദക്ഷണവും നടന്നു. വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം തീര്‍ഥാടനകേന്ദ്രത്തില്‍ നിന്നും പുറപ്പെട്ട് പ്രധാന റോഡിലൂടെ ഇടവക ദേവാലയത്തിലെത്തി സമാപിച്ചു. പ്രദക്ഷിണം ഇടവക ദേവാലയത്തിന്‍റെ മുറ്റത്ത് എത്തിയപ്പോള്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുസ്വരൂപം പള്ളിയില്‍ നിന്നിറക്കി പ്രദക്ഷിണത്തെ വരവേറ്റു.
Last Updated : Jul 28, 2019, 7:07 PM IST