കോട്ടയം : നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷ വര്‍ധിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി കൂട്ടിരിപ്പുകാർക്ക് ഇലക്ട്രോണിക് തിരിച്ചറിയൽ കാർഡ് നല്‍കാനുള്ള നീക്കം ആരംഭിച്ചു.
ഈ തിരിച്ചറിയൽ കാർഡ് സ്വൈപ്പ് ചെയ്താൽ മാത്രം തുറക്കുന്ന ഇലക്ട്രോണിക് വാതിലുകളും സ്ഥാപിക്കന്‍ തീരുമാനമായിട്ടുണ്ട്. ആരോഗ്യ വകുപ്പ് ചീഫ് സെക്രട്ടറി ആശ തോമസാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കൂവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്‌ടർ കെപി ജയകുമാർ പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശങ്ങൾ സംബന്ധിച്ച നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.