കേരളം

kerala

ETV Bharat / state

ദേശത്തിന്‍റെ അഭിവൃദ്ധിക്ക് അയ്യപ്പൻ തീയാട്ട്; ഭക്തർക്ക് നവ്യാനുഭവമായി അനുഷ്‌ഠാന കലാരൂപം - kottayam latest news

12008 നാളികേരങ്ങളാണ് ചടങ്ങിന്‍റെ ഭാഗമായി വെളിച്ചപ്പാട് ഉടച്ചത്

അയ്യപ്പൻ തീയാട്ട്  ദേശത്തിന്‍റെ അഭിവൃദ്ധിക്ക് അയ്യപ്പൻ തീയാട്ട്  ayyappan theeyattu  kottayam latest news  വെന്നിമല മലകുന്നം ധർമ്മശാസ്‌ത ക്ഷേത്രം
അയ്യപ്പൻ തീയാട്ട്

By

Published : May 16, 2022, 12:50 PM IST

കോട്ടയം: വെന്നിമല മലകുന്നം ധർമ്മശാസ്‌ത ക്ഷേത്രത്തിൽ നടന്ന അപൂർവ്വ ചടങ്ങായ അയ്യപ്പൻ തീയ്യാട്ടും പന്തീരായിരം വഴിപാടും ഭക്തർക്ക് നവ്യാനുഭവമായി. ശനിദോഷ നിവാരണത്തിനും ദേശത്തിന്‍റെ അഭിവൃദ്ധിക്കും വേണ്ടിയാണ് ഭക്തി നിറഞ്ഞ അനുഷ്‌ഠാന കലാരൂപമായ ചടങ്ങുകൾ നടത്തിയത്. 12008 നാളികേരങ്ങളാണ് ചടങ്ങിന്‍റെ ഭാഗമായി വെളിച്ചപ്പാട് ഉടച്ചത്.

നാളികേരം കൈയിലെടുത്ത് അമ്മാനമാടി താളാത്മകമായ ആണ് നാളീകേര അർച്ചന ചടങ്ങുകൾ നടത്തുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ചടുലവേഗത്തിലാണ് ചടങ്ങുകൾ പൂർത്തീകരിക്കുക. നാളികേരം ഉടച്ച ശേഷം കളം പൂർണമായും മായിച്ചു ഭക്തർക്ക് കൽപ്പന നൽകും.

ദേശത്തിന്‍റെ അഭിവൃദ്ധിക്ക് അയ്യപ്പൻ തീയാട്ട്

തുടർന്ന് കൂറ വലിക്കുന്നതോടെയാണ് ചടങ്ങുകൾ പൂർണമാകുന്നത്. കളംപൂജ കൊട്ടിപ്പാടൽ, കൂത്ത്, അഴൽപൂജ , ഈടും കൂറും നൃത്തം, കള പ്രദക്ഷിണം കളത്തിലാട്ടം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് നടന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും ചടങ്ങുകൾ കാണാൻ ധാരാളം ഭക്തജനങ്ങൾ എത്തിച്ചേർന്നു.

പ്രസാദ വിതരണം നടത്തി അനുഷ്ഠാന കലാരത്നം മുളങ്കുന്നത്തുകാവ് തീയ്യാടി രാമൻ നമ്പ്യാർ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകി പ്രൊഫ: മുളങ്കുന്നത്ത് കാവ് കൃഷ്‌ണൻ നമ്പ്യാർ "മുണ്ടായ തീയ്യാടി ടി പി പരമേശ്വരൻ നമ്പ്യാർ , തിയ്യാടി വാസുദേവൻ ,തീയ്യാടി വിഷ്‌ണു നാരായണൻ , ചെർപ്പുളശ്ശേരി സത്യ നാരായണൻ എന്നിവർ ചേർന്നാണ് അയ്യപ്പൻ തീയാട്ട് അവതരിപ്പിച്ചത്.

ABOUT THE AUTHOR

...view details