കോട്ടയം:സി.പി.എം ജില്ല സെക്രട്ടറിയായി എ.വി റസലിനെ തെരഞ്ഞെടുത്തു. ജില്ല കമ്മിറ്റിയിലും, ജില്ല സെക്രട്ടേറിയറ്റിലും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.അനിൽകുമാര്‍, റെജി സഖറിയ, കൃഷ്‌ണകുമാരി രാജശേഖരൻ എന്നിവരാണ് ജില്ല സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍.
ജില്ല കമ്മിറ്റിയിൽ നിന്നും മുൻ കോട്ടയം നഗരസഭ അധ്യക്ഷൻ പി.ജെ വർഗീസിനെയും, ഏറ്റുമാനൂർ മുൻ ഏരിയ സെക്രട്ടറി കെ.എൻ രവിയെയും ഒഴിവാക്കി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്‍റ് കെ.ആർ അജയ്, സി.എൻ സത്യനേശൻ, കെ.വി ബിന്ദു, സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറി പ്രശാന്ത്, വാഴൂർ ഏരിയ സെക്രട്ടറി വി.ജി ലാൽ, കാഞ്ഞിരപ്പള്ളി ഷെമീം അഹമ്മദ് എന്നിവർ അടക്കം 11 പേരാണ് ജില്ല കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.