മീനച്ചിലാറിന് തീരത്തെ സംരക്ഷണഭിത്തി നിര്‍മാണം അധികൃതർ തടഞ്ഞു - stop memo
അനധികൃതമായി തീരം കെട്ടുന്നുവെന്ന് പ്രദേശവാസികൾ നഗരസഭയില്‍ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.
![മീനച്ചിലാറിന് തീരത്തെ സംരക്ഷണഭിത്തി നിര്‍മാണം അധികൃതർ തടഞ്ഞു കോട്ടയം മീനച്ചിലാർ സംരക്ഷണഭിത്തി നിര്‍മാണം സ്‌റ്റോപ് മെമ്മോ ഈരാറ്റുപേട്ട അരുവിത്തുറ കോളജ് ജംഗ്ഷൻ Meenachilar kottayam stop memo eerattupetta](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7690951-710-7690951-1592589961948.jpg)
കോട്ടയം: ഈരാറ്റുപേട്ട അരുവിത്തുറ കോളജ് ജംഗ്ഷനില്‍ മീനച്ചിലാറിനോട് ചേര്‍ന്ന് ആരംഭിച്ച സംരക്ഷണഭിത്തി നിര്‍മാണത്തിന് അധികൃതര്‍ സ്‌റ്റോപ് മെമ്മോ നല്‍കി. അരുവിത്തുറ സെന്‍റ് ജോര്‍ജ്ജ് കോളജ് ഓഡിറ്റോറിയത്തിന് സമീപമാണ് പാലത്തോട് ചേര്‍ന്ന് സംരക്ഷണഭിത്തി നിര്‍മാണം ആരംഭിച്ചത്. അനധികൃതമായി തീരം കെട്ടുന്നുവെന്ന് പ്രദേശവാസികൾ നഗരസഭയില്‍ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. പരാതിയെ തുടർന്ന് നഗരസഭ വില്ലേജ് അധികൃതരെ ബന്ധപ്പെടുകയും ഉദ്യോഗസ്ഥരെത്തി സ്‌റ്റോപ് മെമ്മോ നല്‍കുകയുമായിരുന്നു. ഇത് തങ്ങളുടെ സ്ഥലമാണെന്നും കയ്യേറ്റമല്ലെന്നും സ്ഥലം ഉടമകള്‍ അവകാശപ്പെട്ടു. അതേസമയം, സര്‍വേ ഡോക്യുമെന്‍റുകള്‍ പരിശോധിച്ച ശേഷം കയ്യേറ്റമില്ലെന്ന് ബോധ്യപ്പെട്ടാല്‍ നിര്‍മാണം തുടരാമെന്ന് അധികൃതര്‍ വ്യക്തമാക്കി.