കേരളം

kerala

ETV Bharat / state

മുണ്ടക്കയത്ത് 59 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; പാറമട തൊഴിലാളി അറസ്റ്റില്‍

ഞായറാഴ്‌ച സ്‌ത്രീയുടെ വീട്ടില്‍ കടന്നുകയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

മുണ്ടക്കയത്ത് വീട്ടമ്മയെ പീഡിപ്പിക്കുവാന്‍ ശ്രമം  പാറമട തൊഴിലാളിയെ അറസ്റ്റ് ചെയ്തു  പാറമട തൊഴിലാളി  quarry worker  Attempt to molest middle aged woman in Mundakkayam  molest
മുണ്ടക്കയത്ത് വീട്ടമ്മയെ പീഡിപ്പിക്കുവാന്‍ ശ്രമം; പാറമട തൊഴിലാളിയെ അറസ്റ്റ് ചെയ്തു

By

Published : Sep 20, 2021, 9:48 PM IST

കോട്ടയം : മുണ്ടക്കയം ഇളങ്കാട്ടില്‍ 59കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ഉണ്ണി(39) അറസ്റ്റില്‍.

സമീപത്തെ ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്യാനാണ് തിരുവനന്തപുരം സ്വദേശിയായ ഉണ്ണി മുണ്ടക്കയത്ത് എത്തിയത്. ഇവിടെ ജോലി ചെയ്‌ത് മടങ്ങുന്നതിനിടെ ഞായറാഴ്‌ച സ്‌ത്രീയുടെ വീട്ടില്‍ കടന്നുകയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Also Read: ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി ; 12 കോടി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക്

ഇവര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് പ്രതി കടന്നുകളഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് മുണ്ടക്കയം പൊലീസ് സ്ഥലത്തെത്തി പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

താഴ്ഭാഗത്തുള്ള പാറക്കെട്ടിലെ പൊത്തില്‍ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

ABOUT THE AUTHOR

...view details