കോട്ടയം :തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെപിസിസി അധ്യക്ഷൻ കെ സുധാകരനും അടക്കമുള്ളവർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി റോഡ് ഉപരോധിച്ചു(Congress Protest Kottayam). ഡി സി സി ഓഫിസിൽ നിന്നാരംഭിച്ച പ്രതിഷേധപ്രകടനം (DCC) കോട്ടയം നഗരം ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ സന്തോഷ് കുമാർ, സാബു മാത്യു, കെപിസിസി അംഗം ജെജി പാലക്കലോടി, ഡിസിസി അംഗങ്ങളായ മോഹൻ കെ നായർ, അനിൽകുമാർ തുടങ്ങിയവരും നിരവധി യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധയോഗത്തിലും, പ്രകടനത്തിലും പങ്കെടുത്തു.
Also Read:കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; യുദ്ധഭൂമിയായി തലസ്ഥാനം,കെ സുധാകരന് ആശുപത്രിയില്‍
കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം :യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് വേട്ടയ്ക്കും ഡിവൈഎഫ്ഐ മര്‍ദ്ദനങ്ങള്‍ക്കും എതിരെ കെപിസിസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡിജിപി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കനകക്കുന്നിലെ കെ കരുണാകരന് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തി നടന്ന് മുന്നേറിയത്(police headquarters march of kpcc).