കോട്ടയം:. ഭഗവത് ഗീതയെ അടിസ്ഥാനമാക്കി മനുഷ്യനും അവന്‍റെ ആത്മാവും തമ്മിലുള്ള സംവാദത്തിന്‍റെ കഥ പറയുകയാണ് ആത്മഗീത എന്ന ടെലി ഫിലിം. മനുഷ്യന്‍റെ ഉള്ളില്‍ വസിക്കുന്ന ഈശ്വരനെ തിരിച്ചറിയുക എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്ന 'ആത്മഗീത 'മനോഹരമായ ഒരു പ്രണയത്തിലൂടെയാണ് കടന്നു പോകുന്നത്. ഹൃദയസ്‌പര്‍ശിയായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഈ സിനിമ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
മനുഷ്യനും ആത്മാവും തമ്മില്‍ സംസാരിച്ചാല്‍ എന്താവും? - 'ആത്മഗീത' ടെലിഫിലിം
മനോഹരമായ പ്രണയ രംഗങ്ങള്‍. ഗാനങ്ങളും 'ആത്മഗീത' എന്ന ടെലി ഫിലിമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു
പാലാ- കൊല്ലപ്പള്ളി മേഖലയിലെ കലാരംഗത്തുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് സിനിമക്ക് പിന്നില്‍. യൂട്യൂബ് റിലീസിനൊരുങ്ങുകയാണ് സിനിമ . ഒരു മണിക്കൂറാണ് ദൈര്‍ഘ്യം. സിനിമയുടെ പ്രിവ്യൂ ഷോ കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ് ഹാളില്‍ നടന്നു. കൊല്ലപ്പള്ളിയിലെ കലാപ്രവര്‍ത്തകരും സിനിമാ പ്രേമികളുമായ കുറച്ചു ചെറുപ്പക്കാര്‍ ഒത്തു ചേര്‍ന്നപ്പോള്‍ തോന്നിയ ആശയമാണ് ഈ സിനിമ. വളരെ കുറഞ്ഞ ചെലവിലാണ് നിര്‍മാണം.
വ്യത്യസ്‌ത ജോലിചെയ്യുന്ന ചെറുപ്പക്കാര്‍ പരിമിതമായ സാഹചര്യത്തില്‍ നിന്നു അഞ്ചര മാസം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അവരവരുടെ ജോലികള്‍ക്കിടയില്‍ സമയം കണ്ടെത്തിയാണ് ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. തിരുമാറാടിയിലും, കൊല്ലപ്പള്ളിയിലും പാലായിലും ആയിരുന്നു ആത്മഗീത ചിത്രീകരിച്ചത്. മാണി.സി.കാപ്പന്‍ എം.എല്‍.എയും പ്രിവ്യൂ ഷോയില്‍ പങ്കെടുത്തു.