വനിതാ എസ്‌ഐയെ അടക്കം പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവം; യുവ അഭിഭാഷകൻ അറസ്റ്റിൽ - arrest
മരങ്ങാട് ജാഗ്രത സമിതി കേന്ദ്രത്തിന് സമീപാണ് സംഭവം നടന്നത്
കോട്ടയം: കോട്ടയത്ത് വനിതാ എസ്‌ഐയെ അടക്കം കയ്യേറ്റം ചെയ്ത സംഭവത്തില്‍ യുവ അഭിഭാഷകൻ അറസ്റ്റിൽ. മരങ്ങാട് വടയാറ്റുകുന്നേല്‍ വിപിന്‍ ആന്‍റണിയാണ് അറസ്റ്റിലായത്. മരങ്ങാട് ജാഗ്രത സമിതി കേന്ദ്രത്തിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. പൊലീസ് പരിശോധനയ്ക്കിടയിൽ വിപിനോടും സുഹൃത്തുക്കളോടും റോഡരികില്‍ നിൽക്കുന്നതിനെ കുറിച്ച് തിരക്കിയിരുന്നു. എന്നാൽ അതിഷ്ടപ്പെടാതിരുന്ന വിപിന്‍ പൊലീസിന് നേരെ തട്ടിക്കയറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവാക്കള്‍ മദ്യപിച്ചിരുന്നതായും അപമര്യാദയായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു. വിപിനെ പോലീസ് പിടികൂടിയതോടെ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു. എസ്‌ഐ ഇ.പി ഡിനി, വിനോദ്, ആര്‍.ജഗതി എന്നിവര്‍ക്ക് നേരെയാണ് യുവാക്കള്‍ ആക്രമണം നടത്തിയത്. ഡിവൈഎസ്‌പി സാജു വര്‍ഗീസിന്‍റെ നേതൃത്വത്തിൽ വിപിന്‍റെ സുഹൃത്തുക്കളായ ദീപക്, ബെനറ്റ്, സച്ചിന്‍ എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.