കേരളം

kerala

ETV Bharat / state

നാസറിനെ വെട്ടിവീഴ്‌ത്തിയശേഷം മരക്കൊമ്പില്‍ അള്ളിപ്പിടിച്ചുകിടന്നു ; നാടകീയതകള്‍ക്കൊടുവില്‍ പിടിയില്‍ - കോട്ടയം വാര്‍ത്ത

യുവാവിനെ വധിയ്‌ക്കാന്‍ ശ്രമിച്ചത് മുൻ വൈരാഗ്യത്തെ തുടർന്നെന്ന് സൂചന

Assassination attempt  വധശ്രമം  കേരള പൊലീസ്  Kottayam  dramatic scenes  സംക്രാന്തി മഠം  കോട്ടയം വാര്‍ത്ത  kottayam news
കോട്ടയത്ത് യുവാവിന് നേരെ വധശ്രമം; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പ്രതി പിടിയില്‍

By

Published : Oct 19, 2021, 8:29 PM IST

കോട്ടയം :സംക്രാന്തി മഠത്തിൽ പറമ്പില്‍ യുവാവിന് നേരെ വധശ്രമം. പ്രദേശത്തെ മീൻ വ്യാപാരിയായ നാസറിനെ എബിയെന്നയാള്‍ വെട്ടി വീഴ്‌ത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ആക്രമണത്തിന് ശേഷം മീനച്ചിലാറ്റിന്‍റെ കരയിലെ മരക്കൊമ്പിൽ അള്ളിപ്പിടിച്ചുകിടന്ന പ്രതി, അര മണിക്കൂറോളം ആത്മഹത്യാഭീഷണി മുഴക്കി. സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സിനെയും പൊലീസിനെയും ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഒടുവിൽ ഗാന്ധിനഗർ പൊലീസെത്തി അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ALSO READ:സംസ്ഥാനത്ത് 7643 പേര്‍ക്ക് കൂടി COVID 19 ; 77 മരണം

ഇയാളെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റ നാസറിനെ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യത്തെ തുടർന്നാണ് വെട്ടിയതെന്നാണ് പൊലീസ് നൽകുന്ന സൂചന.

ABOUT THE AUTHOR

...view details