കേരളം

kerala

ETV Bharat / state

സാമൂഹിക പ്രവർത്തക മേരി റോയ് അന്തരിച്ചു - മേരി റോയി

1916-ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്‌ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെ മേരി റോയ് നടത്തിയ ഒറ്റയാൾ പോരാട്ടം ശ്രദ്ധേയമാണ്.

mary roy  passes away  Arundhati Roy mother  Indian educator  womens rights activist  മേരി റോയ് അന്തരിച്ചു  ക്രിസ്‌ത്യൻ പിന്തുടർച്ചാ അവകാശ നിയമം  പള്ളിക്കൂടം സ്‌കൂൾ  മേരി റോയി  സാമൂഹിക പ്രവർത്തക
സാമൂഹിക പ്രവർത്തക മേരി റോയ് അന്തരിച്ചു

By

Published : Sep 1, 2022, 12:33 PM IST

കോട്ടയം:സാമൂഹിക പ്രവർത്തക മേരി റോയ് അന്തരിച്ചു. ക്രിസ്‌ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെ നടത്തിയ പോരാട്ടത്തിലൂടെയാണ് മേരി റോയ് ശ്രദ്ധേയയാകുന്നത്. ബുക്കർ പ്രൈസ് ജേതാവും പ്രശസ്‌ത എഴുത്തുകാരിയുമായ അരുന്ധതി റോയിയുടെ അമ്മയാണ്.

വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് കോട്ടയം കളത്തിപ്പടിയിലെ വസതിയിൽ വച്ച് ഇന്ന്(01.09.2022) രാവിലെയായിരുന്നു അന്ത്യം. 1933 ൽ കോട്ടയം അയ്‌മനത്താണ് മേരി റോയ്‌യുടെ ജനനം. ഡൽഹി ജീസസ് മേരി കോൺവെന്‍റിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ചെന്നൈ ക്വീൻ മേരീസ് കോളജിൽ നിന്ന് ബിരുദം നേടി. കോട്ടയത്തെ പ്രശസ്‌തമായ പള്ളിക്കൂടം സ്‌കൂളിന്‍റെ സ്ഥാപകയുമാണ്.

മേരി റോയി നടത്തിയ പോരാട്ടം:ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്ക് വഴിയൊരുക്കിയത് മേരി റോയിയുടെ പോരാട്ടമാണ്. 1916-ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്‌ത്യൻ പിന്തുടർച്ച നിയമത്തിനെതിരെയാണ് മേരി റോയി നിയമയുദ്ധം നടത്തിയത്. ഈ നിയമമനുസരിച്ച് പിതാവിന്‍റെ സ്വത്തിന് പെൺമക്കൾക്ക് അവകാശമുണ്ടായിരുന്നില്ല.

സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് പിതാവിന്‍റെ മരണശേഷം അവർ സഹോദരങ്ങൾക്കെതിരെ കേസ് കൊടുത്തു. മേരി റോയി നടത്തിയ പോരാട്ടത്തിനൊടുവിൽ 1986-ൽ ആ നിയമം അസാധുവാണെന്ന് സുപ്രീം കോടതി വിധിച്ചു. കേരളത്തിലെ സിറിയൻ മലബാർ നസ്രാണി കമ്മ്യൂണിറ്റിയിൽ പ്രബലമായ ലിംഗ പക്ഷപാതപരമായ അനന്തരാവകാശ നിയമമായിരുന്നു അത്.

ഈ വിധി സിറിയൻ ക്രിസ്‌ത്യൻ സ്‌ത്രീകൾക്ക് അവരുടെ പൂർവിക സ്വത്തിൽ പുരുഷ സഹോദരങ്ങൾക്കൊപ്പം തുല്യ അവകാശങ്ങൾ ഉറപ്പാക്കി. അതുവരെ, സിറിയൻ ക്രിസ്‌ത്യൻ സമൂഹം 1916-ലെ തിരുവിതാംകൂർ പിന്തുടർച്ചാവകാശ നിയമത്തിന്‍റെയും 1921-ലെ കൊച്ചിൻ പിന്തുടർച്ചാവകാശ നിയമത്തിന്‍റെയും വ്യവസ്ഥകളായിരുന്നു പിന്തുടർന്നത്. ഈ കേസ് വിജയിച്ചതോടെ ക്രൈസ്‌തവ സമൂഹത്തിലെ തന്നെ സ്വത്താവകാശ തർക്കത്തിന് നിർണായകമായ തീരുമാനമാണ് ഉണ്ടായത്.

ABOUT THE AUTHOR

...view details