കോട്ടയം: സിസ്റ്റര്‍ അഭയ കേസില്‍ വിധി വന്നതിന് പിന്നാലേ പ്രതികരണവുമായി കോട്ടയം അതിരൂപത. അഭയയുടേത് കൊലപാതമായിരുന്നുവെന്നോ ശിക്ഷിക്കപ്പെട്ട പ്രതികള്‍ കുറ്റക്കാരാണെന്നോ അംഗീകരിക്കാത്ത തരത്തിലുള്ളതാണ് അതിരൂപതാ വക്താവ് അഡ്വ. അജി കോയിക്കല്‍ വാര്‍ത്താക്കുറിപ്പിലൂടെ നല്‍കിയിരിക്കുന്ന പ്രതികരണം.
സിസ്റ്റര്‍ അഭയ കേസ് വിധി;പ്രതികരണവുമായി കോട്ടയം അതിരൂപത - ഫാ. തോമസ് കോട്ടൂർ
ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ആരോപണങ്ങൾ അവിശ്വസനീയമാണ്. എങ്കിലും കോടതി വിധിയെ അതിരൂപത മാനിക്കുന്നു.
'അതിരൂപതാംഗമായിരുന്ന സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദുഖകരവും ദൗര്‍ഭാഗ്യകരവുമായിരുവെന്നും സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നും കോട്ടയം അതിരൂപതാംഗങ്ങളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കൊല ചെയ്‌തതെന്നും സിബിഐ സ്‌പെഷ്യല്‍ കോടതി പ്രഖ്യാപിക്കുകയും ഇരുവര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്‌തിരിക്കുന്നു. ഫാ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ആരോപണങ്ങൾ അവിശ്വസനീയമാണ്. എങ്കിലും കോടതി വിധിയെ അതിരൂപത മാനിക്കുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്. എങ്കിലും ഇത്തരം ഒരു സാഹതര്യം ഉണ്ടായതിൽ അതിരൂപത ദുഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നു' രൂപത വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.