കോട്ടയം: ഹാമര്‍ത്രോ അപകടത്തില്‍ മരിച്ച അഫീലിന് നാടിന്‍റെ യാത്രാമൊഴി. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാൻ അഫീലിന്‍റെ ചൊവ്വൂരിലെ വീട്ടില്‍ സ്ഥലമില്ലാത്തിനാല്‍ സംസ്‌കാര ചടങ്ങുകളുള്‍പ്പെടെ നടന്നത് ചൊവ്വൂരിലെ പള്ളിയിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരും അടക്കം നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ജോസ് കെ മാണി എംപി, ഫ്രാൻസിസ് ജോർജ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങുകളില്‍ പങ്കെടുത്തു.
അഫീലിന് നാടിന്‍റെ കണ്ണീർ പ്രണാമം; സംസ്കാര ചടങ്ങുകൾ പൂർത്തിയായി
ഏകമകന്‍റെ വേര്‍പാടില്‍ ഹൃദയം തകര്‍ന്ന അഫീലിന്‍റെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഏറെ ബുദ്ധിമുട്ടി. അപകടദിവസം മുതല്‍ ആശുപത്രിയിലായിരുന്ന ഇരുവരും മകനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയാണ് ഇന്നലെ ഇല്ലാതെയായത്.

രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം , അഫീല്‍ പഠിച്ചിരുന്ന പാലാ സെന്‍റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പാലാ സാന്തിറ്റിക് സ്റ്റേഡിയത്തിന് സമീപവും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ വളന്‍റിയറായിരുന്ന അഫീലിന്‍റെ തലയില്‍ ഈ മാസം നാലിനാണ് ഹാമര്‍ വീണത്. ജാവലിൻ, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരുമിച്ച് നടത്തിയതാണ് അപകടത്തിനിടയാക്കിയത്. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ് ഫ്രാന്‍സിസ് തിരുമേനി സംസ്‌കാര ശുശ്രൂഷയ്ക്ക് കാര്‍മികത്വം നല്‍കി.