കോട്ടയം: തീക്കോയിയില്‍ വീടിൻ്റെ ജനല്‍ച്ചില്ലുകള്‍ അര്‍ധരാത്രിയില്‍ സാമൂഹിക വിരുദ്ധർ എറിഞ്ഞുതകര്‍ത്തതായി പരാതി. 11-ാം വാര്‍ഡ് വരകുകാലായില്‍ ബെന്നി എന്നുവിളിക്കുന ജയിംസിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ വീടിന് സമീപത്ത് ഇന്നലെ നടന്ന എക്‌സൈസ് നടപടിയുമായി ബന്ധമുണ്ടെന്നും ആരോപണമുയരുന്നുണ്ട്.
വീടിന്‍റെ ജനല്‍ച്ചില്ല് എറിഞ്ഞുപൊട്ടിച്ചതായി പരാതി - ജനല്‍ച്ചില്ലുകള്‍
ചാരായവാറ്റ് സംബന്ധിച്ച് എക്സൈസിന് വിവരം നല്‍കിയതിന് പ്രതികാരമായാണ് അക്രമമുണ്ടായതെന്നും സംശയം ഉയരുന്നുണ്ട്.
സാമൂഹിക വിരുദ്ധർ അര്‍ധരാത്രി ജനല്‍ച്ചില്ല് എറിഞ്ഞുപൊട്ടിച്ചു
ബെന്നിയുടെ വീടിന് സമീപത്തെ വീട്ടില്‍ ചാരായവാറ്റ് നടന്നത് ഇന്നലെ എക്‌സൈസ് പിടികൂടിയിരുന്നു. എന്നാല്‍ കൊവിഡ് കാലം കണക്കിലെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കിയിരുന്നു. ചാരായവാറ്റ് സംബന്ധിച്ച് എക്സൈസിന് വിവരം നല്‍കിയതിന് പ്രതികാരമായാണ് അക്രമമുണ്ടായെന്നാണ് സംശയം. അക്രമികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബെന്നി പൊലീസില്‍ പരാതി നല്‍കി.