കോട്ടയം: കോളജ് വിദ്യാർഥിനി അഞ്ജു പി. ഷാജിയുടെ മരണത്തിൽ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് പി.സി. ജോർജ് എംഎൽഎ. വിദ്യാർഥിനിയുടെ ഹാൾ ടിക്കറ്റും കോളജിലെ സിസിടിവി ഹാർഡ് ഡിസ്ക്കുമെല്ലാം പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്ത് വരുന്നത് വരെ കാത്തിരിക്കണമെന്നും വിഷയത്തിൽ അനാവശ്യ അഭിപ്രായപ്രകടനങ്ങൾ ശരിയല്ലെന്നും പി.സി. ജോർജ് പറഞ്ഞു.
അഞ്ജുവിന്‍റെ മരണം; അന്വേഷണം കാര്യക്ഷമമെന്ന് പി.സി ജോര്‍ജ് - അഞ്ചു പി. ഷാജിയുടെ മരണം
വിദ്യാർഥിനിയുടെ ഹാൾ ടിക്കറ്റും കോളജിലെ സിസിടിവി ഹാർഡ് ഡിസ്ക്കുമെല്ലാം പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.
പി.സി. ജോർജ്
വിഷയത്തിൽ യൂണിവേഴ്സിറ്റി ഉപസമിതി സമർപ്പിച്ച റിപ്പോർട്ട് അന്തിമമാക്കുന്നത് സിൻഡിക്കേറ്റ് അംഗീകാരം ലഭിച്ച ശേഷം മാത്രമായിരിക്കുമെന്നും പി.സി. ജോർജ് എംഎൽഎ അറിയിച്ചു. യൂണിവേഴ്സിറ്റിയുടെ നടപടി തെറ്റെന്നോ ശരിയെന്നൊ പറയാൻ താൻ ആഗ്രഹിക്കുന്നില്ല. അഞ്ജുവിന്‍റെ മരണവുമായി ബന്ധപെട്ട് കോളജിനെതിരെ യൂണിവേഴ്സിറ്റി സ്വീകരിച്ച നടപടിക്കെതിരായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ടെന്നും പി.സി. ജോർജ് വ്യക്തമാക്കി.