കേരളം

kerala

ETV Bharat / state

കോട്ടയത്ത് കാലിത്തീറ്റയില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധ: ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് - latest news Kottayam

കോട്ടയത്തെ 18 പഞ്ചായത്തുകളില്‍ കന്നുകാലികളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ ഗുരുതര രോഗാവസ്ഥ എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല

Animal feed infection in Kottayam  കാലിത്തീറ്റയില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധ  ഭക്ഷ്യവിഷബാധ  മ്യഗ സംരക്ഷണ വകുപ്പ്‌  കോട്ടയത്തെ കന്നുകാലികളിലെ വിഷബാധ  Animal feed infection latest news Kottayam  latest news Kottayam  കോട്ടയം വാര്‍ത്തകള്‍
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി

By

Published : Feb 3, 2023, 6:26 PM IST

കാലിത്തീറ്റയില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയില്‍ ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്

കോട്ടയം:ജില്ലയിലെ കന്നുകാലികളിലെഭക്ഷ്യവിഷബാധയില്‍ ആശങ്ക വേണ്ടെന്ന് മ്യഗ സംരക്ഷണ വകുപ്പ്‌. ഇതുവരെ അസുഖ ബാധിതരായ കന്നുകാലികളെ രക്ഷിക്കാൻ കഴിഞ്ഞു. കോട്ടയത്തെ 18 പഞ്ചായത്തുകളിലാണ് കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

കാലിത്തീറ്റ കഴിച്ച കന്നുകാലികൾക്ക് വിശപ്പില്ലായ്‌മ, വയറിളക്കം, മന്ദത, പാലുൽപാദനക്കുറവ് എന്നിവ റിപ്പോർട്ട് ചെയ്‌തതായി ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു. മാഞ്ഞൂർ, വെളിയന്നൂർ, എലിക്കുളം, കുറവിലങ്ങാട് പഞ്ചായത്തുകളിലാണ് വ്യാഴാഴ്‌ച പുതുതായി രോഗം റിപ്പോർട്ട് ചെയ്‌തത്. മാഞ്ഞൂർ -14, എലിക്കുളം-7, കുറവിലങ്ങാട്-3, വെളിയന്നൂർ-4, നീണ്ടൂർ-2, മീനടം-3, ആർപ്പൂക്കര-6, വാഴൂർ-1, പാമ്പാടി-2, അതിരമ്പുഴ-5 എന്നിങ്ങനെയാണ് രോഗം റിപ്പോർട്ട് ചെയ്ത കന്നുകാലികളുടെ എണ്ണം. ആര്‍പ്പൂക്കരയില്‍ രണ്ട് ആടുകള്‍ക്കും ഭക്ഷ്യ വിഷബാധയേറ്റു. രോഗലക്ഷണങ്ങളല്ലാതെ ഗൗരവമായ സ്ഥിതിവിശേഷം റിപ്പോർട്ട് ചെയ്‌തിട്ടില്ല.

രാസപരിശോധന നടത്തും: കടുത്തുരുത്തിയിൽ ചത്ത കന്നുകാലിയുടെ പോസ്റ്റ്‌മോർട്ടത്തിൽ ദഹനേന്ദ്രീയ വ്യവസ്ഥ പൂർണമായും രക്തം കട്ടപിടിച്ച അവസ്ഥയിലാണെന്നും പ്രധാന അവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നതായും കണ്ടെത്തി. ആന്തരിക അവയവങ്ങളും കാലിത്തീറ്റ സാമ്പിളും രാസപരിശോധനയ്ക്കായി തിരുവനന്തപുരം റീജണൽ കെമിക്കൽ ലാബിലേക്ക് നൽകിയിട്ടുണ്ട്.

ALSO READ:കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ പശു ചത്തു

ആന്തരിക അവയവങ്ങളുടെ ഹിസ്‌റ്റോപതോളജിക്കൽ പരിശോധനകൾക്കായി തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗനോസ്റ്റിക് ലാബിലേക്ക് അയയ്ക്കുന്നതിന് നടപടി സ്വീകരിച്ചു. ക്ഷീരകർഷകന്‍റെ വീട്ടിൽനിന്നും കാലിത്തീറ്റ, വൈക്കോൽ, കൈതയില എന്നിവയുടെ സാമ്പിളും വിദഗ്‌ധ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഭക്ഷ്യവിഷബാധയുടെ ചികിത്സ പുരോഗതി ചീഫ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തിൽ വിലയിരുത്തി.

ALSO READ:കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധ : കോട്ടയത്ത് നിരവധി കന്നുകാലികൾ ചികിത്സയിൽ

കാലിത്തീറ്റ കഴിച്ച് രോഗാവസ്ഥയിലായ കന്നുകാലികളുടെ പാൽ ഉത്‌പാദനം പൂർണമായോ ഭാഗികമായോ നഷ്‌ടപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. രോഗം ഭേദമായ കന്നുകാലികളിലും പാലുല്‌പാദനം ചുരുങ്ങിയിട്ടുണ്ട്. കൂടുതൽ കാലിത്തീറ്റ സാമ്പിളുകൾ മണ്ണുത്തി, നാമക്കൽ, ഗുജറാത്തിലെ ആനന്ദ് എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയയ്ക്കുന്നതിന് നടപടി സ്വീകരിച്ചതായും ചീഫ് വെറ്ററിനറി ഓഫിസർ അറിയിച്ചു.

ABOUT THE AUTHOR

...view details