കോട്ടയം:വൈക്കത്ത് അങ്കണവാടി കെട്ടിടം തകർന്നു വീണ സംഭവത്തില്‍ ഐ.സി.ഡി.എസ് ഫീൽഡ് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ. അനീറ്റ സുരേന്ദ്രനെയാണ് കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിന് ജില്ല കലക്‌ടർ സസ്പെൻഡ് ചെയ്തത്. അങ്കണവാടി കെട്ടിടത്തിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശപ്രകാരമുള്ള പരിശോധന യഥാസമയം നടത്തുന്നതിൽ വീഴ്ചവരുത്തിയെന്ന ജില്ല വനിത-ശിശു വികസന ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അങ്കണവാടി കെട്ടിടം തകർന്നു വീണ സംഭവം; ഐസിഡിഎസ് ഫീൽഡ് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ - anganwadi collapsed
അങ്കണവാടി കെട്ടിടത്തിന്‍റെ ഭിത്തി തകർന്നുവീണ് മൂന്നു വയസുകാരന് പരിക്കേറ്റിരുന്നു.
വൈക്കം അങ്കണവാടി കെട്ടിടം അപകടം; ഐസിഡിഎസ് ഫീൽഡ് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ
വൈക്കം നഗരസഭയിലെ നാലാം നമ്പർ അങ്കണവാടി കെട്ടിടത്തിന്‍റെ ഭിത്തിയാണ് കഴിഞ്ഞ ദിവസം തകർന്നുവീണത്. അപകടത്തിൽ മൂന്നു വയസുകാരനായ ഗൗതമിന്‍റെ മൂക്കിനും കാലിനും പരിക്കേറ്റിരുന്നു.