കോട്ടയം :ചിലരൊക്കെ ഒറ്റദിനം കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തരാകാറുണ്ട്. പലപ്പോഴും ആ പ്രശസ്തി അവർക്ക് ജീവിത ദുരിതങ്ങളിൽ നിന്നുള്ള കരകയറൽ കൂടിയാകും. അങ്ങനെ ഇപ്പോൾ താരമായിരിക്കുകയാണ് എരുമേലി സ്വദേശി അനശ്വര.
23 കാരി പൊറോട്ടയടിക്കുന്ന വീഡിയോ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനകം 80 ലക്ഷത്തിധികം പേരാണ് വീഡിയോ കണ്ടത്. തൊടുപുഴ അൽ അസ്ഹർ എൻജിനീയറിംഗ് കോളേജിലെ അവസാനവർഷ നിയമ വിദ്യാർഥിയാണ് അനശ്വര. സ്വന്തമായി നടത്തുന്ന ഹോട്ടലിൽ പതിമൂന്ന് വർഷമായി പൊറോട്ട അടിക്കുന്നുണ്ട്. അമ്മയെ സഹായിക്കാൻ വേണ്ടിയാണ് പഠിച്ചത്. ആദ്യം വഴങ്ങാന്‍ പാടുപെട്ടെങ്കിലും ഇപ്പോൾ ഏറ്റവും എളുപ്പമുള്ള പണി ഇതാണെന്ന് അനശ്വര പറയുന്നു.