കേരളം

kerala

ETV Bharat / state

'മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി'യിലൂടെ അനഘയ്‌ക്ക് കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്‌കാരം ; കോലത്ത് തറവാടിന് ഇത് രണ്ടാം അംഗീകാരം - കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

'മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി' എന്ന കവിത സമാഹാരത്തിലൂടെയാണ് അനഘ ജെ കോലത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം ലഭിച്ചത്. 2015 ല്‍ കോലത്ത് തറവാട്ടിലെ മറ്റൊരു ഇളമുറക്കാരിയായ ആര്യാംബികയ്‌ക്കായിരുന്നു സമാന പുരസ്‌കാരം

കവിതയിലൂടെ അനഘയ്‌ക്ക് യുവപുരസ്‌കാരം  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കരം  anagha j kolath  kendra sahitya akademi award  മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കവിത  mezhukuthirikk swantham theeppetti poem  കോട്ടയം വലവൂർ കോലത്ത് തറവാട്  Kottayam Valavoor Kolath  ഒഎന്‍വി യുവസാഹിത്യ പുരസ്‌കാരം  യുവപുരസ്‌കാരം  കോലത്ത് തറവാട്
കവിതയിലൂടെ അനഘയ്‌ക്ക് യുവപുരസ്‌കാരം ; കോലത്ത് തറവാടിന് ഇത് രണ്ടാം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കരം

By

Published : Aug 26, 2022, 4:20 PM IST

കോട്ടയം :കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2022 ലെ യുവപുരസ്‌കാരം വീണ്ടും തേടിയെത്തിയതിന്‍റെ സന്തോഷത്തിലാണ് കോട്ടയം വലവൂർ, കോലത്ത് തറവാട്. 'മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി' എന്ന കവിതാസമാഹാരത്തിലൂടെ ഇളമുറക്കാരി അനഘ ജെ കോലത്തിനാണ് യുവപുരസ്‌കാരം. മഴയ്‌ക്കൊപ്പം, താക്കീത്, ഭൂമി മുട്ട, ഒരു കവിയുടെ അന്ത്യം തുടങ്ങി 39 കവിതകളുടെ സമാഹാരമാണ് ഈ പുസ്‌തകം. ഡിസി ബുക്‌സാണ് അനഘയുടെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്.

അവാർഡ് ലഭിച്ചതിൽ സന്തോഷവതിയാണ്. കുടുംബാംഗങ്ങളുടെയും ഗുരുക്കൻമാരുടെയും പിന്തുണയും പ്രോത്സാഹനവുമാണ് അംഗീകാരങ്ങൾക്ക് തന്നെ പ്രാപ്‌തയാക്കിയതെന്നും അനഘ പറയുന്നു. 2015 ലാണ് വലവൂർ കോലത്ത് തറവാട്ടിലേക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം ആദ്യമെത്തുന്നത്. അനഘയുടെ പിതാവ് കെഎന്‍ ജയചന്ദ്രന്‍റെ ജേഷ്‌ഠസഹോദരന്‍ അക്ഷരശ്ലോകാചാര്യന്‍ കെഎന്‍ വിശ്വന്‍നാഥന്‍ നായരുടെ മകള്‍ ആര്യാംബികയ്‌ക്കായിരുന്നു ഈ അംഗീകാരം.

കവിതയിലൂടെ അനഘയ്‌ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരം

തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങള്‍ :മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള അനഘ പദ്യ, ഗദ്യ രൂപത്തിലുള്ള കവിതകൾക്ക് പുറമെ കഥയും, ലേഖനങ്ങളും രചിക്കാറുണ്ട്. സൃഷ്ടികള്‍ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. രണ്ടാം ക്ലാസ് മുതലാണ് ഈ യുവ പ്രതിഭ കവിതയെഴുത്തിന് തുടക്കമിട്ടത്. പ്ലസ്‌ടു വരെയുള്ള പഠന കാലത്ത് എഴുതിയ കവിതകളുടെ സമാഹാരം 'ഞാനറിഞ്ഞ കടൽ' എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു.

2019 ൽ ഒഎന്‍വി യുവസാഹിത്യ പുരസ്‌കാരം, പുനലൂർ ബാലൻ അവാർഡ്, സഹകാര്യം ചെറുകഥ അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ചെറുപ്രായത്തിൽ തന്നെ അനഘയെ തേടിയെത്തി. വിവിധ മത്സര പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിലാണ് യുവ കവയിത്രി ഇപ്പോള്‍. അച്ഛൻ കെ.എന്‍ ജയചന്ദ്രന് പുറമെ അമ്മ ടി.ജി ശ്യാമള ദേവി, സഹോദരങ്ങളായ അഞ്ജന, അർച്ചന എന്നിവരും പൂർണ പിന്തുണയുമായി അനഘയ്‌ക്കൊപ്പമുണ്ട്. ഓഗസ്റ്റ് 24 നാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനമുണ്ടായത്.

ABOUT THE AUTHOR

...view details