കേരളം

kerala

ETV Bharat / state

കോട്ടയത്ത് ഐസൊലേഷനിൽ നിന്ന് ഒരാളെ ഡിസ്‌ചാർജ് ചെയ്‌തു - കൊവിഡ് 19

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ഈരാറ്റുപേട്ട സ്വദേശിയാണ് സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടത്.

കോട്ടയത്ത് ഐസൊലേഷനിൽ നിന്ന് ഒരാളെ ഡിസ്‌ചാർജ് ചെയ്‌തു  an isolated patient discharged from hospital  kottayam  kottayam latest news  കൊവിഡ് 19  കൊവിഡ് 19 ലേറ്റസ്റ്റ് ന്യൂസ്
കോട്ടയത്ത് ഐസൊലേഷനിൽ നിന്ന് ഒരാളെ ഡിസ്‌ചാർജ് ചെയ്‌തു

By

Published : Mar 19, 2020, 12:13 PM IST

കോട്ടയം: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാളെ കൂടി ഡിസ്‌ചാര്‍ജ് ചെയ്‌തു. ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ഈരാറ്റുപേട്ട സ്വദേശിയാണ് സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടത്. എന്നാൽ ഇയാള്‍ ഹോം ക്വാറന്‍റയിനില്‍ തുടരും. പുതിയതായി ആരെയും ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല.

കോട്ടയം മെഡിക്കല്‍ കോളജില്‍ ആറു പേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ഇപ്പോള്‍ ഐസൊലേഷനിലുള്ളത്. കൂടാത 37 പേര്‍ക്ക് കൂടി ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചിട്ടുണ്ട് . ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1415 ആയി. ഇന്നലെ ഫലം വന്ന 14 സാമ്പിളുകളിലും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 18 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ജില്ലയില്‍ നിന്നും പുതുതായി 8 സാമ്പിളുകൾ ആണ് പരിശോധനക്കായി അയച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details