കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിയുടെ പ്രസ്താവന വഴിതെറ്റിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

മരണ നിരക്ക് വലിയ തോതിൽ ഉയർന്നത് റെഡ് അലർട്ട് നൽകി ഉടൻ തന്നെ ഡാമുകൾ തുറന്നുവിട്ടതിനാല്‍. പ്രതിസ്ഥാനത്ത് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയും ഡാം അതോറിറ്റിയും കെഎസ്ഇബിയും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ

By

Published : Apr 5, 2019, 8:22 PM IST

Updated : Apr 5, 2019, 9:01 PM IST

കോട്ടയം: അമിക്കസ്ക്യൂറി റിപ്പോർട്ടിനെ തുടർന്നുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനകൾ വഴിതെറ്റിക്കുന്നത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. റിപ്പോർട്ടിന് ജുഡീഷ്യൽ പിന്തുണ ഇല്ലെന്ന വാദവും, മഴ കൂടിയതാണ് പ്രളയകാരണം എന്ന വാദവും തെറ്റാണ്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ

34.14 ശതമാനം മാത്രമാണ് പ്രളയം ഉണ്ടായ കാലയളവിൽ ലഭിച്ച അധികമഴ. എന്നാൽ മരണ നിരക്ക് വലിയ തോതിൽ ഉയർന്നത് റെഡ് അലർട്ട് നൽകി ഉടൻതന്നെ ഡാമുകൾ തുറന്നുവിട്ടതിനാലാണ്. ഡിസാസ്റ്റർ മാനേജ്മെന്‍റ് ആക്ടിന്‍റെ ലംഘനമാണ് നടന്നിരിക്കുന്നത്. ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയും ഡാം അതോറിറ്റി കെഎസ്ഇബിയുമാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നത്. കുറ്റകരമായ അനാസ്ഥക്കും നാശനഷ്ടത്തിനും സർക്കാർ മറുപടി പറയണം. കേന്ദ്ര സഹായം തേടുന്നതിൽ ദുരഭിമാനം മൂലം സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയതിനാൽ പ്രളയത്തിലുണ്ടായ മരണത്തെ ദുരഭിമാനക്കൊല വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.


Last Updated : Apr 5, 2019, 9:01 PM IST

ABOUT THE AUTHOR

...view details