കേരളം

kerala

ETV Bharat / state

രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു

ചങ്ങനാശ്ശേരി എംസി റോഡിൽ ചങ്ങനാശേരി പാലാത്ര ജംഗ്ഷനു സമീപം ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം

ചങ്ങനാശ്ശേരിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു കയറി എംസി റോഡിൽ ചങ്ങനാശേരി  kottayam changanassery ambulance accident  ambulance accident in changanassery kottayam  road accidents in kerala  road accidents in kottayam  deaths on road  രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു  കേരളത്തിലെ റോഡ് അപകടങ്ങള്‍
രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു

By

Published : Jun 19, 2022, 1:12 PM IST

കോട്ടയം: ചങ്ങനാശ്ശേരിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു. എംസി റോഡിൽ ചങ്ങനാശേരി പാലാത്ര ജംഗ്ഷനു സമീപം ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് രോഗിയുമായി എത്തിയ ആംബുലൻസാണ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചത്.

രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു

രോഗിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. മുൻപിൽ സഞ്ചരിച്ച കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ ആംബുലൻസിന്‍റെ നിയന്ത്രണം നഷ്‌ടമായി അപകടം നടന്നുവെന്നാണ് ചങ്ങനാശേരി പൊലീസിന്‍റെ നിഗമനം. രോഗിയെ മറ്റൊരു ആംബുലൻസിൽ കയറ്റി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.

കോട്ടയം ഭാഗത്തേക്ക് വന്ന കാറിലും, സമീപത്തെ പെട്ടിക്കടയിലും, പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങളിലും ഇടിച്ച ശേഷമാണ് ആംബുലൻസ് മതിലിൽ ഇടിച്ചത്. സംഭവത്തില്‍ കാറുകൾക്ക് കേടുപാട് സംഭവിച്ചു. പരിക്കേറ്റ കാർ യാത്രികർ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.

ABOUT THE AUTHOR

...view details