കോട്ടയം: കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളും മറ്റും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിതിന്‍റെ ഫലമാണെന്ന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ബില്ല് ഉപേക്ഷിക്കില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.
കര്‍ഷക പ്രക്ഷോഭം; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയതിന്‍റെ ഫലമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം - alphons kannanthnam against farmers protest
ബില്ല് വന്നതിന് ശേഷവും താങ്ങുവിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 110 ശതമാനം അധികമാണ് അരിയും ഗോതമ്പും പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും സംഭരിച്ചതെന്നും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 22 ഉത്പന്നങ്ങള്‍ക്ക് പുതുതായി താങ്ങുവില പ്രഖ്യാപിച്ചു എന്നും അദ്ദേഹം പറഞ്ഞു
![കര്‍ഷക പ്രക്ഷോഭം; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയതിന്‍റെ ഫലമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം കര്‍ഷക പ്രക്ഷോഭത്തിനെതിരെ അല്‍ഫോന്‍സ് കണ്ണന്താനം കര്‍ഷക പ്രക്ഷോഭം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിതിന്‍റെ ഫലമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം കാര്‍ഷിക ബില്ലിനെ അനുകൂലിച്ച് കണ്ണന്താനം alphons kannanthnam against farmers protest alphons kannanthnam support farm bill](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9808658-thumbnail-3x2-kannanthanam.jpg)
പൂര്‍ണമായും കര്‍ഷകരെ സഹായിക്കുന്ന ഈ ബില്ല് പാര്‍ലമെന്‍റില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് വോട്ടിനിട്ടതെന്നും 50 ശതമാനത്തോളം ആളുകള്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോഴും ഈ മേഖലയില്‍ നിന്നുള്ള വരുമാനം ജിഡിപിയുടെ 14 ശതമാനം മാത്രമാണെന്നും ഇത് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ബില്ല് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. അഗ്രികള്‍ച്ചര്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ് കമ്മിറ്റിയെ വിപുലീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും എപിഎംസിയില്‍ സെസ് ഒഴിവാക്കുകയും ബില്ല് കൊണ്ടു വന്നതിലൂടെ താങ്ങുവില നിര്‍ത്തലാക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ബില്ല് വന്നതിന് ശേഷവും താങ്ങുവിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 110 ശതമാനം അധികമാണ് അരിയും ഗോതമ്പും പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും സംഭരിച്ചതെന്നും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 22 ഉത്പന്നങ്ങള്‍ക്ക് പുതുതായി താങ്ങുവില പ്രഖ്യാപിച്ചു എന്നും അദ്ദേഹം പറഞ്ഞു.
2014ല്‍ ക്വിന്‍റലിന് 1310 രൂപയായിരുന്ന നെല്ലിന്‍റെ താങ്ങുവില 2020ല്‍ 1868 രൂപയായി ഉയര്‍ത്തുകയും 2014ല്‍ 1350 ആയിരുന്ന ഗോതമ്പിന്‍റെ താങ്ങുവില ഇപ്പോള്‍ 1925 ആയി ഉയര്‍ത്തുകയും ചെയ്തതായി കണ്ണന്താനം പറഞ്ഞു. മുൻപ് 23 ലക്ഷം കര്‍ഷകരുടെ പക്കല്‍ നിന്നായിരുന്നു നെല്ല് ശേഖരിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇത് 124 ലക്ഷം കര്‍ഷകരില്‍ നിന്നായി വര്‍ധിപ്പിക്കുകയും 2015ല്‍ 353 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണ് താങ്ങുവില നല്‍കി സംഭരിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 403 ലക്ഷം മെട്രിക് ടണ്ണായി ഉയർത്തുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. ഇത്തരത്തില്‍ വിലയും സംഭരണ തോതും വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയതിട്ടുള്ളതെന്നും രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം ഇന്നില്ലാത്ത സാഹചര്യത്തില്‍ എസന്‍ഷ്യല്‍ കൊമോഡിറ്റി ആക്ട് ഇന്ന് അപ്രസക്തമാണെന്നും കണ്ണന്താനം പറഞ്ഞു.