കോട്ടയം:സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കവേയാണ് അന്ത്യം.
1973ൽ പുറത്തിറങ്ങിയ ജീസസ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. നിരവധി അയ്യപ്പഭക്തി ഗാനങ്ങളിലൂടെ ശ്രോതാക്കൾക്ക് സുപരിചതനായിരുന്നു അദ്ദേഹം. ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാര ജേതാവാണ്. സിനിമയിലും നാടകത്തിലും ലളിതഗാന ശാഖയിലുമായി 2000ത്തിലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.