കേരളം

kerala

ETV Bharat / state

ബെവ്റേജസുകള്‍ക്ക് മുന്നില്‍ നില്‍പ്പുസമരത്തിന് കാറ്ററിങ് ജീവനക്കാര്‍ - കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം

സെക്രട്ടറിയേറ്റിന് മുന്നില്‍ ഇരിപ്പുസമരം. ബെവ്റേജസുകള്‍ക്ക് മുന്നില്‍ നില്‍പ്പുസമരം.

all kerala caterers association  kerala caterers association strike  kerala caterers association protest  VD Satheesan news  ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍  കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ സമരം  കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം  വിഡി സതീശൻ വാർത്ത
എകെസിഎ സംസ്ഥാന രക്ഷാധികാരി ഏലിയാസ് സക്കറിയ

By

Published : Jul 5, 2021, 4:18 PM IST

കോട്ടയം :കാറ്ററിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 6ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇരിപ്പുസരമം നടത്തുമെന്ന് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍.

ഇതര മേഖലകൾക്ക് സർക്കാർ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ കാറ്ററിങ് മേഖലയ്ക്കും ഇളവുകൾ അനുവദിക്കണമെന്നാണാണ് ആവശ്യം.

സെക്രട്ടേറിയേറ്റിന് മുന്നില്‍ രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെ ഇരിപ്പ് സമരത്തിനാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും

എകെസിഎ സംസ്ഥാന രക്ഷാധികാരി മാധ്യമങ്ങളോട്

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽപ്പെട്ട് പ്രവർത്തിക്കാൻ കഴിയാത്തതുമൂലം ഈ മേഖലയിലുള്ളവർ കടക്കെണിയിലാണെന്ന് സംസ്ഥാന രക്ഷാധികാരി ഏലിയാസ് സക്കറിയ പറഞ്ഞു.

Also Read:'അത് സിപിഎമ്മിന്‍റെ ഓലച്ചൂട്ട്' ; ആരോപണം തെളിയിച്ചാല്‍ രാഷ്‌ട്രീയം വിടാമെന്ന് കെ സുധാകരന്‍

അതേ ദിവസം പതിനാല് ജില്ലകളിലേയും പ്രധാന ബെവ്റേജസ് മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ എകെസിഎ പ്രവര്‍ത്തകര്‍ നില്‍പ്പ് സമരവും നടത്തും.

നൂറ് കണക്കിന് ആളുകള്‍ പൊലീസ് സാന്നിധ്യത്തില്‍ പോലും കൊവിഡ് മാനദണ്ഡങ്ങള്‍ അവഗണിച്ച് മദ്യ ശാലകൾക്ക് മുന്നില്‍ വരി നില്‍ക്കുന്നു, എന്നാല്‍ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഭക്ഷണ വിതരണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്താന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ കോട്ടയത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ABOUT THE AUTHOR

...view details