കോട്ടയം: ഇന്ത്യന്‍ റെയിൽവേ സ്വകാര്യവൽകരിക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ നടപടിക്കെതിരെ എഐടിയുസി പ്രതിഷേധ മാര്‍ച്ച് നടത്തി. സ്വകാര്യവല്‍കരണ നയങ്ങളിലൂടെ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി. ബിനു പറഞ്ഞു.
റെയിൽവേ സ്വകാര്യവൽകരണത്തിനെതിരെ പ്രതിഷേധം - AITUC march Kottayam
രാജ്യത്തെ പ്രധാനപ്പെട്ട ട്രെയിനുകളും കോച്ച് ഫാക്ടറികളും റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യവല്‍കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിക്കെതിരെ എഐടിയുസി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
![റെയിൽവേ സ്വകാര്യവൽകരണത്തിനെതിരെ പ്രതിഷേധം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5127512-1085-5127512-1574269844703.jpg)
റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരേ എ. ഐ. ടി. യു.സി കോട്ടയത്ത് മാർച്ച് നടത്തി
റെയിൽവേ സ്വകാര്യവൽകരണത്തിനെതിരെ പ്രതിഷേധം
രാജ്യത്തെ പ്രധാനപ്പെട്ട ട്രെയിനുകളും കോച്ച് ഫാക്ടറികളും റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യവല്‍കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തിന് എതിരെ എഐടിയുസി സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായാണ് കോട്ടയത്ത് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. എഐടിയുസി ജില്ലാ പ്രസിഡന്‍റ് ടി. എൻ. രമേശൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി. കെ. ശശിധരൻ നേതൃത്വം നല്‍കി.
Last Updated : Nov 20, 2019, 11:53 PM IST