കേരളം

kerala

ETV Bharat / state

എം.ജി സംഘര്‍ഷം; എസ്.എഫ്.ഐ നേതാക്കൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് - എം.ജി സംഘര്‍ഷം

മന്ത്രി വി.ശിവൻകുട്ടിയടെ പേഴ്‌സണൽ സ്റ്റാഫിൽപ്പെട്ട കെ.എം അരുൺ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

sfi  aisf  sfi aisf dispute  mg university  senate election  mg university senate election  എഐഎസ്എഫ്  എഐഎസ്എഫ് വനിത നേതാവിനെ ആക്രമിച്ച സംഭവം  എസ്എഫ്ഐ  ജാമ്യമില്ലാ വകുപ്പ്  എംജി സർവകലാശാല  സെനറ്റ് തെരഞ്ഞെടുപ്പ്  വി.ശിവൻകുട്ടി
എഐഎസ്എഫ് വനിത നേതാവിനെ ആക്രമിച്ച സംഭവം; എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്

By

Published : Oct 22, 2021, 4:21 PM IST

കോട്ടയം: എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനു (MG University election) ശേഷം സർവകലാശാല ക്യാംപസിനുള്ളിൽ എസ്എഫ്ഐ – എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ എഐഎസ്എഫ് വനിത നേതാവിനെ കടന്നാക്രമിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ കേസ്. ഏഴ് എസ്എഫ്ഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു, ജാതീയ അധിക്ഷേപം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. (SFI leaders of threatening to sexually abuse)

മന്ത്രി വി.ശിവൻകുട്ടിയുടെ പേഴ്‌സണൽ സ്റ്റാഫിൽപ്പെട്ട കെ.എം അരുൺ, എസ്എഫ്ഐ എറണാകുളം ഭാരവാഹികളായ അർഷോം, അമൽ, പ്രജിത്ത് എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്.

എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് വനിത നേതാവിനെ കടന്നു പിടിക്കുകയും മർദിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്‌തുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് വനിത നേതാവ് ഇന്ന് രാവിലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. കോട്ടയം ജില്ല പൊലീസ് മേധാവിക്കും ഇത് സംബന്ധിച്ച് പരാതി നൽകി.

Also Read: കാത്തിരിപ്പിന് വിരാമം... വെള്ളിത്തിര മിഴിതുറക്കുന്നു, സിനിമകള്‍ തിങ്കളാഴ്ച മുതല്‍

ABOUT THE AUTHOR

...view details