കേരളം

kerala

By

Published : Oct 22, 2021, 2:51 PM IST

ETV Bharat / state

സ്ത്രീത്വത്തെ അപമാനിച്ചു; എസ്.എഫ്.ഐക്കെതിരെ എ.ഐ.എസ്.എഫ് നേതാവിന്‍റെ മൊഴി

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് എഐഎസ്എഫ് വനിത നേതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി (AISF women leader accuses SFI leaders). ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗാന്ധിനഗർ പൊലീസ് വനിതാ നേതാവിന്‍റെ മൊഴി രേഖപ്പെടുത്തി.

SFI MG university news  AISF MG university news  SFI AISF Conflict news  SFI AISF Conflict at MG University  എസ്എഫ്ഐക്കെതിരെ എഐഎസ്എഫ്  എസ്എഫ്ഐക്കെതിരെ എഐഎസ്എഫ് വാര്‍ത്ത  എസ്എഫ്ഐ വാര്‍ത്ത  എഐഎസ്എഫ് വാര്‍ത്ത  എംജി സർവകലാശാല വാര്‍ത്ത  എംജി സർവകലാശാലയില്‍ സംഘര്‍ം വാര്‍ത്ത
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി; എസ്എഫ്ഐക്കെതിരെ എഐഎസ്എഫ് നേതാവിന്‍റെ മൊഴി

കോട്ടയം: എംജി സർവകലാശാലയിലെ എസ്എഫ്ഐ എഐഎസ്എഫ് സംഘർഷം. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് (sexually abuse) കാണിച്ച് എഐഎസ്എഫ് വനിത നേതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി (AISF women leader accuses SFI leaders). ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗാന്ധിനഗർ പൊലീസ് വനിതാ നേതാവിന്‍റെ മൊഴി രേഖപ്പെടുത്തി.

എസ്.എഫ്.ഐ നേതാക്കൾ ബലാത്സംഗ ഭീഷണി മുഴക്കിയെന്നാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്. ജാതി പേരു വിളിച് ആക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തു വെന്നാണ് പരാതിയിൽ പറയുന്നത്. ഇന്നലെ നടന്ന സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്ഐ എഐഎസ്എഫ് സംഘട്ടനമുണ്ടായത്.

More Read: ശക്തമായ മഴയ്ക്കും മിന്നലിനും കാറ്റിനും സാധ്യത ; ജാഗ്രതാനിര്‍ദേശം

മൂന്ന് എഐഎസ്എഫ് നേതാക്കൾക്ക് പരിക്കേറ്റു. എസ്എഫ്ഐ നേതാക്കളായ നാല് പേർക്കെതിരെയാണ് പരാതി. എസ്എഫ്ഐ എറണാകുളം ജില്ല ഭാരവാഹികളായ അർഷോം, അമൽ സിഎ പ്രജിത്ത് വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ കെ.എന്‍ അരുൺ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

ABOUT THE AUTHOR

...view details