കൊവിഡ് നിയന്ത്രണം; എം.ജി സർവകലാശാല മെയ് ഒമ്പത് വരെ അടച്ചു - കൊവിഡ് മരണം
മെയ് ഒമ്പത് വരെയാണ് സർവകലാശാല അടച്ചിടുക
കൊവിഡ് നിയന്ത്രണം; എം.ജി സർവകലാശാല അടച്ചു
കോട്ടയം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാല മെയ് ഒമ്പത് വരെ ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായും അടച്ചിടും. ഈ കാലയളവിൽ സേവനങ്ങൾ ഓൺലൈനായി മാത്രമേ ലഭ്യമാവുകയുള്ളൂ.
സർവകലാശാലയിൽ നിന്നും ഓൺലൈനായി ലഭ്യമാകാത്ത സേവനങ്ങൾക്കായി അപേക്ഷകൾ ഇമെയിൽ മുഖേന അയയ്ക്കാവുന്നതാണ്. (ഭരണവിഭാഗം: generaltapaladmn@mgu.ac.in, പരീക്ഷ വിഭാഗം: tapal1@mgu.ac.in).