കോട്ടയം: ആദിവാസി ഭൂമിക്ക് പട്ടയം ആവശ്യപ്പെട്ട് ഐക്യ മലയരയ മഹാസഭ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിവിധ വില്ലേജോഫിസുകളിലേക്ക് ഈമാസം 21 മുതല്‍ 31 വരെ മാര്‍ച്ച് സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പട്ടയം ആവശ്യപ്പെട്ട് ഐക്യ മലയരയ മഹാസഭ പ്രത്യക്ഷ സമരത്തിലേക്ക് - aikya malayaraya mahasabha goes on direct strike
ഡിസംബർ 21 മുതല്‍ 31 വരെ മാര്‍ച്ച് സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൈവശ ഭൂമിക്ക് പട്ടം നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടും കേരളത്തിലെ ഉദ്യോഗസ്ഥര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണെന്നാണ് ഐക്യമലയരയ മഹാസഭയുടെ അഭിപ്രായം. ഉത്തരവിറങ്ങി ആറു മാസം പിന്നിട്ടിട്ടും നടപടികള്‍ എങ്ങുമെത്തിയില്ലയെന്നും ഈ സാഹചര്യത്തില്‍ കൈവശ ഭൂമിക്ക് പട്ടയം നല്‍കുക, സര്‍ക്കാര്‍ ഉത്തരവ് ഉദ്യോഗസ്ഥര്‍ ഉടന്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐക്യമലയരയ മഹാസഭയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 21 മുതല്‍ വില്ലേജോഫീസുകളിലേക്ക് പട്ടയ അവകാശ മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 21ന് മുണ്ടക്കയം പുഞ്ചവയലില്‍ സംസ്ഥാന പ്രസിഡന്‍റ് സി ആര്‍ ദിലീപ് കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേശീയ ദളിദ്-ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കേരളാ ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റുമായ പി.ഭദ്രന്‍ സമരപരിപാടി ഉദ്ഘാടനം ചെയ്യും.
ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് പിന്തുണ അര്‍പ്പിച്ച് വൈകുന്നേരം ആറു മണിക്ക് കര്‍ഷക ജ്വാല തെളിയിക്കുമെന്നും പട്ടയം ലഭ്യമാകും വരെ സമരം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.