കോട്ടയം:പാലായില്‍ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കുടുംബം രംഗത്ത്. സംഘാടകരായ അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളെ സംരക്ഷിക്കാന്‍ ഊര്‍ജിത നീക്കം നടക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് കുടുംബം രംഗത്തെത്തിയത്. പൊലീസിന്‍റെയും കായിക വകുപ്പിന്‍റെയും നടപടിക്കെതിരെയും കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് അഫീലിന്‍റെ മാതാപിതാക്കള്‍. സംഘാടകര്‍ മകനെ കൊലക്ക് കൊടുക്കുകയായിരുന്നുവെന്ന് അഫീലിന്‍റെ പിതാവ് ജോണ്‍സണ്‍ പറഞ്ഞു.
അഫീലിന്‍റെ മരണത്തില്‍ സംഘാടകര്‍ക്കെതിരെ പരാതിയുമായി കുടുംബം - hammer throw death kottayam
സ്വന്തം ഇഷ്‌ടപ്രകാരമാണ് അഫീല്‍ കായികമേളക്ക് വളണ്ടിയറായി പോയതെന്ന വാദം തെറ്റാണെന്നും സംഘാടകര്‍ സ്‌കൂളില്‍ നിന്നും ആവശ്യപ്പെട്ടത് കൊണ്ടാണ് അഫീല്‍ സഹായിയായി പോയതെന്നും കുടുംബാംഗങ്ങൾ.
സ്വന്തം ഇഷ്‌ട പ്രകാരമാണ് അഫീല്‍ വളണ്ടിയറായി പോയതെന്ന വാദം തെറ്റാണ്. സംഘാടകര്‍ സ്‌കൂളില്‍ നിന്നും ആവശ്യപ്പെട്ടത് കൊണ്ടാണ് അഫീല്‍ സഹായിയായി പോയത്. അപകടം നടന്നതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം സംഘാടകര്‍ക്കാണെന്നും അഫീലിന്‍റെ പിതാവ് പറഞ്ഞു. മീറ്റിൽ വളണ്ടിയറായി എത്താൻ സംഘാടകരാണ് അഫീലിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടത്. അഫീലിന്‍റെ കോള്‍ലിസ്റ്റ് സംഘാടകര്‍ക്കെതിരെ നിര്‍ണായക തെളിവാകുമെന്ന് കണ്ടാണ് ഇവ മായ്‌ചതെന്നാണ് സൂചന. സംഭവത്തില്‍ സംഘാടനത്തിൽ പിഴവുണ്ടായതായി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. അപകടം നടന്ന് മൂന്നാഴ്‌ച പിന്നിട്ടിട്ടും കായികമേള സംഘടിപ്പിച്ച അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല.