കോട്ടയം:ലതിക സുഭാഷ് ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ.പ്രിൻസ് ലൂക്കോസ്. മണ്ഡലത്തിലുടനീളം മികച്ച പിന്തുണയാണ് ലഭിക്കുന്നത്. പ്രചാരണത്തിൻ്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയിട്ടുണ്ട്. നിയോജക മണ്ഡലം മുതൽ ബൂത്ത് തലം വരെയുള്ള കൺവൻഷനുകൾ ക്രമീകരിച്ചു കഴിഞ്ഞു. എല്ലാ മേഖലകളിലും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
ലതിക സുഭാഷ് ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടും :അഡ്വ.പ്രിൻസ് ലൂക്കോസ് - Latika Subhash
നിയോജക മണ്ഡലം മുതൽ ബൂത്ത് തലം വരെയുള്ള കൺവെൻഷനുകൾ ക്രമീകരിച്ചു കഴിഞ്ഞു
ലതിക സുഭാഷ് ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടും;അഡ്വ.പ്രിൻസ് ലൂക്കോസ്
യൂത്ത് കോൺഗ്രസിൻ്റെ മുഴുവൻ ഭാരവാഹികളും പിന്തുണ അറിയിച്ചിട്ടുണ്ട്. യുഡിഎഫിന് അനുകൂലമായ സാഹചര്യത്തിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. കോൺഗ്രസ് നേതൃത്വം തീർച്ചയായും ഈ വിഷയം പരിഹരിച്ചിരിക്കും. ശക്തമായ നേതൃത്വമാണ് യുഡിഎഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Mar 15, 2021, 12:12 PM IST