കോട്ടയം: ജില്ലയിലെ കൊവിഡ് ബാധിത ഹോട്ട് സ്പോട്ടുകളില്‍ സന്ദർശനം നടത്തി എഡിജിപി കെ.പത്മകുമാർ. ജില്ലയില്‍ രണ്ടാമത്തെ രോഗബാധിതനെ കണ്ടെത്തിയ കോട്ടയം മാർക്കറ്റിലെ ചന്തക്കവലയിലെത്തി എഡിജിപി സ്ഥിതിഗതികൾ വിലയിരുത്തി. കോട്ടയം, ഇടുക്കി ജില്ലകളിലെ പൊലീസ് നടപടികളുടെ ചുമതല എഡിജിപി പത്മകുമാറിനാണ്.
കോട്ടയത്തെ ഹോട്ട് സ്‌പോട്ട് മേഖലകൾ സന്ദർശിച്ച് എഡിജിപി പത്മകുമാർ - hotspots at kottayam
ജില്ലയില്‍ രണ്ടാമത്തെ രോഗബാധിതനെ കണ്ടെത്തിയ കോട്ടയം മാർക്കറ്റിലെ ചന്തക്കവലയിലെത്തി എഡിജിപി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് തീരുമാനമെന്നും എഡിജിപി കോട്ടയത്ത് പറഞ്ഞു.
![കോട്ടയത്തെ ഹോട്ട് സ്‌പോട്ട് മേഖലകൾ സന്ദർശിച്ച് എഡിജിപി പത്മകുമാർ കോട്ടയത്ത് എഡിജിപിയുടെ സന്ദർശനം കോട്ടയത്ത് ഹോട്ട് സ്‌പോട്ടുകൾ എഡിജിപി പത്മകുമാർ adgp padmakumar hotspots at kottayam adgp visited kottayam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6985657-418-6985657-1588147814568.jpg)
ഇടുക്കി ജില്ലയുടെ അതിർത്തികളിൽ നിരീക്ഷണവും നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ജില്ലകളിൽ ഓരോ ദിവസത്തെയും സ്ഥിതിഗതികൾ വിലയിരുത്തി കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്നും പൊലീസിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ് തീരുമാനം. ജില്ലകളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും സ്രവ സാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്. ഇതുവരെ വന്ന പരിശോധന ഫലങ്ങൾ നെഗറ്റീവാണന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെയ്‌ൻമെന്‍റ് ഹോട്ട് സ്പോട്ട് മേഖലകളിൽ ഡ്യൂട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.