കേരളം

kerala

ETV Bharat / state

'മൂന്നുപേരെയും അവിടെ കണ്ടത് കൃത്യമായി ഓർക്കുന്നു' ; അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ശരിയായില്ലെന്ന് അടയ്ക്ക രാജു - അഭയ കേസിലെ പ്രതികള്‍ക്ക് ജാമ്യം

അന്ന് മൂന്നുപേരെയും അവിടെവച്ച് കണ്ടത് കൃത്യമായി ഓർക്കുന്നുണ്ടെന്നും ഇനിയും ചോദിച്ചാൽ അത് തന്നെ പറയുമെന്നും രാജു

അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാ തോമസ് കോട്ടൂരിനും സിസ്റ്റർ സ്റ്റെഫിക്കും ഇപ്പോൾ ജാമ്യം ലഭിച്ച നടപടി ശരിയായില്ലെന്ന്  adakka raju on the bail of f thomas kottur and sister steffy in abhaya case  adakka raju on abhaya case bail  abhaya murder case  അഭയ കേസിലെ പ്രതികള്‍ക്ക് ജാമ്യം  അഭയ കേസിലെ പ്രധാനസാക്ഷി അടയ്ക്ക രാജു അടയ്ക്ക രാജു
അഭയ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച നടപടി ശരിയല്ല : അടയ്ക്ക രാജു

By

Published : Jun 23, 2022, 4:57 PM IST

Updated : Jun 23, 2022, 5:06 PM IST

കോട്ടയം : അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സ്റ്റെഫിക്കും ജാമ്യം അനുവദിച്ച നടപടി ശരിയായില്ലെന്ന് കേസിലെ പ്രധാനസാക്ഷി അടയ്ക്ക രാജു. പണമുള്ളവർക്ക് എന്തുമാകാമെന്നും എന്ത് വിശ്വസിച്ച് ഇവരുടെയൊക്കെ അടുത്തേക്ക് മക്കളെ പറഞ്ഞുവിടുമെന്നും രാജു ചോദിച്ചു. കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു രാജു.

അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ശരിയായില്ലെന്ന് അടയ്ക്ക രാജു

Also Read അഭയ കേസ്: ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചു, പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഞാൻ കോടതിയിൽ പറഞ്ഞത് വിശ്വസിച്ചാണ് അവർക്ക് ശിക്ഷ ലഭിച്ചത്. തന്‍റെ മൊഴി കോടതി അംഗീകരിച്ചതാണ്. ഇനിയും സത്യം എവിടെ വേണമെങ്കിലും പറയാൻ തയ്യാറാണ്. അന്ന് മൂന്നുപേരെയും അവിടെ വച്ച് കണ്ടത് കൃത്യമായി ഓർക്കുന്നുണ്ടെന്നും ഇനിയും ചോദിച്ചാൽ അത് തന്നെയേ തനിക്ക് പറയാനുള്ളൂവെന്നും അടയ്ക്ക രാജു പറഞ്ഞു.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം, മഠത്തില്‍ മോഷ്‌ടിക്കാന്‍ കയറിയപ്പോള്‍ ഫാ. തോമസ് കോട്ടൂരിനെയും ഫാ. ജോസ് പുതൃക്കയിലിനെയും മഠത്തില്‍ കണ്ടെന്നായിരുന്നു അടയ്ക്ക രാജുവിന്‍റെ മൊഴി.

Last Updated : Jun 23, 2022, 5:06 PM IST

ABOUT THE AUTHOR

...view details