കോട്ടയം:നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സഹായിച്ച കോട്ടയം വ്യവസായി ഞാനല്ലെന്ന വിശദീകരണവുമായി കോട്ടയം ഓർക്കിഡ് ഹോട്ടൽ ഉടമ മെഹബൂബ് രംഗത്ത്. ദിലീപിനെ സഹായിച്ച വ്യവസായി കോട്ടയത്തുനിന്ന് ഉള്ള ആളാണെന്ന് അറിഞ്ഞതു മുതൽ നിരന്തരം ഫോൺ കോളുകളും സന്ദേശങ്ങളും തനിക്ക് വരികയാണെണെന്നും എന്നാൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്ക് ദിലീപുമായി യാതൊരു ബന്ധവും ഇല്ലെന്നും മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിന്‍റെ വീട്ടിൽ താൻ പോയിട്ടുണ്ടെന്നും ഒരു തവണ മാത്രമാണ് പോയതെന്നും മെഹബൂബ് പറഞ്ഞു. ദിലീപുമായി തനിക്കുള്ളത് ബിസിനസ് ബന്ധം മാത്രമാണെന്നും ഹോട്ടൽ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ ആണ് പോയതെന്നും മെഹബൂബ് പറയുന്നു. മൂന്നുവർഷം മുമ്പാണ് ദിലീപിനെ കണ്ടത്.